മനസ്സും ശരീരവും തണുപ്പിക്കാൻ ടേസ്റ്റിയായ ഒരു ജ്യൂസ് തയ്യാറാക്കിയാലോ? രുചികരമായ തണ്ണിമത്തൻ ജ്യൂസ് റെസിപ്പി നോക്കാം
ആവശ്യമായ ചേരുവകൾ
- തണ്ണിമത്തൻ ഒന്നിന്റെ പകുതി
- സബ്ജ സീഡ്‌സ് 2 ടീസ്പൂൺ
- പഞ്ചസാര ആവശ്യത്തിന്
- റോസ് സിറപ്പ് 1 ടേബിൾ സ്പൂൺ
- ഐസ് ക്യൂബ്‌സ് ആവശ്യത്തിന്
- പാൽ 1 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം തണ്ണിമത്തൻ ചെറുതായി അരിഞ്ഞെടുക്കുക. ശേഷം ഇത് ഒരു പാത്രത്തിലിട്ട് ഒരു തവി വച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് നല്ല തിളപ്പിച്ച പാൽ ഫ്രിജിൽ വെച്ച് തണുപ്പിച്ചത് ചേർത്ത് ഇളക്കുക.ഇതിലേക്ക് പഞ്ചസാര, റോസ് സിറപ്പ് ,ഐസ് ക്യൂബ്‌സ് പൊടിച്ചത് എന്നിവ ചേർത്ത് മിക്സ് ചെയ്യാം . നന്നായി ഇളക്കിയാൽ മാത്രം മതി. സ്പെഷ്യൽ തണ്ണിമത്തൻ ജ്യൂസ് തയ്യാർ.