ഉച്ചയ്ക്ക് ഊണിന് ഒരു വെണ്ടയ്ക്ക തീയൽ ഉണ്ടാക്കിയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- വെണ്ടയ്ക്ക വഴറ്റിയത് 2 1/2 കപ്പ് (വെണ്ടയ്ക്ക ചെറുതായി വട്ടത്തില്‍ അരിഞ്ഞ ശേഷം വഴറ്റുക)
- തേങ്ങ ചിരകിയത് 1 കപ്പ്
- മല്ലിപ്പൊടി 2 ടീസ്പൂണ്‍
- മുളകുപൊടി 2 ടേബിള്‍ സ്പൂണ്‍
- എണ്ണ ആവശ്യത്തിന്
- കടുക് 1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി 1 ടീസ്പൂണ്‍
- പുളി വെള്ളം 1 കപ്പ്
- കറിവേപ്പില പാകത്തിന്
- ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം രണ്ട് ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചെറുതീയില്‍ തേങ്ങ വറുത്തെടുക്കുക.ശേഷം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, എന്നിവ ലേശം എണ്ണയില്‍ ചൂടാക്കണം.വറുത്തെടുത്ത തേങ്ങയും ചൂടാക്കിയ പൊടി ചേരുവയും ഒന്നിച്ച് ചേര്‍ത്ത് അരച്ചെടുക്കുക.
അരച്ച് വച്ചിരിക്കുന്ന അരപ്പില്‍ പുളി വെള്ളവും ഉപ്പും ചേര്‍ത്ത് നല്ല പോലെ മിക്‌സ് ചെയ്ത ശേഷം അടുപ്പില്‍ വയ്ക്കുക. തിളയ്ക്കുമ്പോള്‍ വഴറ്റി വച്ചിരിക്കുന്ന വെണ്ടയ്ക്ക ഇതിലേക്ക് ഇടുക. ശേഷം കടുക് താളിച്ച് ഇതിലേക്ക് ചേര്‍ക്കുക.