കേരളത്തിൽ ജാതി വിവേചനം ക്രൂരമായ ഭാഷയിൽ തുടരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് ഒരു പിന്നോക്ക സമുദായകാരന് മാറേണ്ടി വന്നു. വിപ്ലവം വിളമ്പുന്ന കേരളത്തിലാണ് ഈ സംഭവം. മഹാരാഷ്ട്രയിലും ഡൽഹിയിലും രണ്ട് സംഭവങ്ങളിൽ നമ്മൾ ഈ വിവേചനം കണ്ടു. ഭരണഘടന എന്നും നിലനിൽക്കണം. അംബേദ്കർ ജയന്തിയുമായി ബന്ധപ്പെട്ട ചടങ്ങിലാണ് കെ.സി വേണുഗോപാലിൻ്റെ പ്രതികരണം.