Kerala

കേരളത്തിൽ ജാതി വിവേചനം ക്രൂരമായ ഭാഷയിൽ തുടരുന്നുവെന്ന് കെ സി വേണുഗോപാൽ

കേരളത്തിൽ ജാതി വിവേചനം ക്രൂരമായ ഭാഷയിൽ തുടരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് ഒരു പിന്നോക്ക സമുദായകാരന് മാറേണ്ടി വന്നു. വിപ്ലവം വിളമ്പുന്ന കേരളത്തിലാണ് ഈ സംഭവം. മഹാരാഷ്ട്രയിലും ഡൽഹിയിലും രണ്ട് സംഭവങ്ങളിൽ നമ്മൾ ഈ വിവേചനം കണ്ടു. ഭരണഘടന എന്നും നിലനിൽക്കണം. അംബേദ്കർ ജയന്തിയുമായി ബന്ധപ്പെട്ട ചടങ്ങിലാണ് കെ.സി വേണുഗോപാലിൻ്റെ പ്രതികരണം.

Latest News