Food

കോഫി ഇഷ്ടപ്പെടുന്നവര്‍ കോഫി ഇനി വീട്ടിലുണ്ടാക്കാം

നിങ്ങളൊരു കോഫി പ്രേമിയാണോ? എങ്കിൽ ഈ ഐറ്റം നിങ്ങൾ തീർച്ചയായും ട്രൈ ചെയ്യണം. എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന കോൾഡ് കോഫി റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ഇന്‍സ്റ്റന്റ് കോഫി പൗഡര്‍
  • പാല്
  • പഞ്ചസാര
  • വെളളം
  • ഐസ്‌ക്രീം

തയ്യാറാക്കുന്ന വിധം

രണ്ട് പേര്‍ക്ക് കുടിക്കാനായുളള കോള്‍ഡ് കോഫിയാണ് തയ്യാറാക്കുന്നത്. അതിനായി മൂന്ന് ടീസ്പൂണ്‍ ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ ചെറിയ ഒരു പാത്രത്തില്‍ എടുക്കണം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ബ്രാന്‍ഡിലുളള കോഫി പൗഡര്‍ എടുക്കാം. ഇതിലേക്ക് അല്‍പം ചൂടുവെളളം ചേര്‍ത്ത് നന്നായി ലയിപ്പിച്ചെടുക്കുക. ശേഷം മിക്‌സിയുടെ ജാറിലേക്ക് തണുപ്പിച്ച് കട്ടയാക്കിയ അരലിറ്റര്‍ പാലൊഴിക്കുക. ഇതിലേക്ക് ലയിപ്പിച്ച കോഫിയും, നാല് ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ജാര്‍ തുറന്ന് അതിലേക്ക് രണ്ട് സ്‌കൂപ്പ് ഐസ്‌ക്രീമും കൂടി ചേര്‍ത്ത് അല്‍പം സമയം കൂടി അടിക്കുക. വാനില, ചോക്ലേറ്റ് ഫ്‌ലേവറിലുളള ഐസ്‌ക്രീമാണ് കോള്‍ഡ് കോഫി തയ്യാറാക്കാന്‍ നല്ലത്. തയ്യാറാക്കിയ പാനീയത്തെ ഒരു ഗ്ലാസിലേക്ക് മാറ്റാം, കോള്‍ഡ് കോഫി ഗാര്‍ണിഷ് ചെയ്യാന്‍ ചോക്ലേറ്റ് സിറപ്പോ കോഫി പൗഡറോ ചേര്‍ക്കാവുന്നതാണ്.