കോവിഡ് ബാധിച്ച ചെറുപ്പക്കാരിലും യുവാക്കളിലും ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം. ഇവരിൽ പോസ്റ്റ് കോവിഡിന്റെ ഭാഗമായാണ് ഹൃദ്രോഗ സംബന്ധിയായ അസുഖങ്ങളെന്നാണ് വിദഗ്ധർ പറയുന്നത്. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉയർന്ന രക്തസമ്മർദ്ദം, മറ്റ് ലക്ഷണങ്ങളൊക്കെ ഇതിന്റെ ഭാഗമാണെന്നും കോവിഡിനു ശേഷം 1-6 വരെ മാസങ്ങൾക്കുള്ളിൽ ഇത്തരം ലക്ഷണങ്ങൾ പ്രകടമാക്കുമെന്നുമാണ് പറയുന്നത്. 2020 മാർച്ച് മുതൽ 2023 സെപ്റ്റംബർ വരെ 19 കുട്ടികളുടെ ആശുപത്രിയിൽ നിന്നും സമാഹരിച്ച് ഇലക്ട്രോണിക്ക് ഹെൽത്ത് റെക്കോർഡ്സ് പ്രകാരമാണ് പഠനം നടത്തിയത്.
ഇതിൽ 2,97,920 പേർ കോവിഡ് ബാധയാലും 915,402 പേർ മറ്റ് കാരണങ്ങളാലും ഹൃദ്രോഗ ബാധിതരാണ്. ഇതിൻ പ്രകാരം കോവിഡിനു ശേഷമാണ് യുവാക്കളിലും കുട്ടികളിലും രോഗം കൂടുതൽ വ്യാപിക്കുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. ഹൈപ്പർ ടെൻഷൻ, അറ്റാക്ക്, നെഞ്ച് വേദന തുടങ്ങി വിവിധ രൂപത്തിലാണ് രോഗ വ്യാപനം. ജന്മനാ ഹൃദ്രോഗ പ്രശ്നമുള്ളവരിൽ കോവിഡ് വന്നവർക്ക് അനിയന്ത്രിതമായി ഹൃദയമിടിപ്പ് വർധിക്കുന്നതായും കണ്ടെത്തി.
content highlight: Post Covid health issue