പലരെയും പ്രായഭേദമെന്യേ അലട്ടുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ. ഭക്ഷണരീതിയാണ് ഇതിന് കാരണമെന്ന് വ്യക്തം. എന്നാൽ ആഹാരത്തിൽ ചെറുതായി ശ്രദ്ധിച്ചാൽ തന്നെ കാെളസ്ട്രോളിനെ നമുക്ക് നിയന്ത്രണ വിധേയമാക്കാം. പ്രധാനമായും 7 ഭക്ഷണങ്ങളാണ് അമിത കൊളസ്ട്രോളിന് കാരണമാകുന്നത്. ഇവ നിർബന്ധമായും ഒഴിവാക്കിയാൽ തന്നെ കൊളസ്ട്രോൾ നിയന്ത്രണ വിധേയമാകും.
1. ഫ്രൈഡ് ഫുഡ്സ്: വറുത്തും പൊരിച്ചും കഴിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. ഉദാ; ചിപ്പ്സ്, ഫ്രൈഡ് ചിക്കൻ
2. പായ്ക്കഡ് മാസം; മാംസ ഭക്ഷണം കൊളസ്ട്രോൾ വർധിപ്പിക്കും. അതിൽ തന്നെ പായക്ക്ഡ് രൂപത്തിൽ വാങ്ങി കഴിക്കുന്നവ ഒഴിവാക്കുക
3. അമിത കൊഴുപ്പു നിറഞ്ഞ പാൽ, ചീസ്, നെയ്യ് എന്ന്വ ഒഴിവാക്കുക
4. ബർഗർ, പിസാ, സാൻഡ്വിച്ച് എന്നിങ്ങനെയുള്ള എല്ലാ ഫാസ്റ്റ് ഫുഡും ഒഴിവാക്കുക
5. ക്രാബ്സ് , പ്രോൺസ് തുടങ്ങിയവ
6. ഡോണട്സ്, പേസ്ട്രി, കേക്ക് തുടങ്ങിയവ
7. പോർക്ക്, മട്ടൻ തുടങ്ങിയവ
content highlight: cholestrol