കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന റോസ് മിൽക്ക് തയ്യാറാക്കുന്നത് ഇങ്ങനെയാണ്.
ആവശ്യമായ ചേരുവകൾ
- പഞ്ചസാര 2 കപ്പ്
- വെള്ളം 1 കപ്പ്
- കസ്കസ് 1 സ്പൂൺ
- ഫുഡ് കള്ളർ ഒരു നുള്ള്
- പാൽ 2 കപ്പ്
- റോസ് എസെൻസ് 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം അൽപം പഞ്ചസാര ചേർത്ത് വെള്ളം നന്നായി തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് ഒരു നുള്ള് ഫുഡ് കള്ളർ ചേർക്കുക. ശേഷം നന്നായി യോജിപ്പിക്കുക. ഇതിന് ശേഷം വെള്ളം തണുക്കാൻ മാറ്റി വയ്ക്കുക. ശേഷം അൽപം വെള്ളത്തിൽ ഒരു സ്പൂൺ കസ്കസിട്ട് കുതിരാൻ മാറ്റിവയ്ക്കുക. ശേഷം രണ്ട് കപ്പ് തണുത്ത പാലും റോസ് എസെൻസും തണുക്കാൻ മാറ്റിവച്ചിരുന്ന പഞ്ചസാര പാനീയും പാലിലേക്ക് ഒഴിക്കുക. ശേഷം ഇത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ശേഷം പാലിലേക്ക് കുതിർക്കാൻ വച്ചിരുന്ന കസ്കസ് പാലിലേകക് ചേർക്കുക. ശേഷം ഓരോ ഗ്ലാസുകളിലായി ഒഴിക്കുക.