മലയാളത്തിൽ നിലവിലുള്ള സീരിയലുകളിൽ വളരെയധികം ആരാധകരുള്ള ഒരു സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പവിത്രം എന്ന സീരിയൽ. അവിചാരിതമായ ഒരു പെൺകുട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു പുരുഷനെയാണ് ഈ ഒരു സീരിയലിൽ കാണാൻ സാധിക്കുന്നത് നിരവധി ആരാധകരാണ് സീരിയലിലുള്ളത് സീരിയലിനെ പോലെ തന്നെ സീരിയൽ അഭിനയിക്കുന്ന താരങ്ങൾക്കും ആരാധകനിര അല്പം കൂടുതലാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന നിരവധി ആരാധകരുള്ള ഒരു സീരിയലാണ് പവിത്രം എന്ന സീരിയൽ ഏഷ്യാനെറ്റ് നിലവിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള സീരിയലും ഇതുതന്നെയാണ്. വിക്രം വേദ എന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ഈ ഒരു സീരിയൽ നടക്കുന്നത്. വിക്രം എന്ന കഥാപാത്രത്തെ ഈ സീരിയലിൽ അവതരിപ്പിക്കുന്നത് ശ്രീകാന്ത് എന്ന നാടക നടനാണ് വേദ എന്ന കഥാപാത്രമായി വരുന്നത് കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറിയ സുരഭിയാണ്.
കുറച്ചുനാളുകൾക്കു മുമ്പായിരുന്നു ഏഷ്യാനെറ്റ് തന്നെ സംപ്രേഷണം ചെയ്ത ചെമ്പനീർ പൂവ് എന്ന സീരിയലിലെ നായിക മാറിയത് ഇതിനെ തുടർന്ന് സീരിയലിൽ വലിയ തോതിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും പലരും സീരിയൽ കാണുന്നത് അവസാനിപ്പിക്കുകയും വരെ ചെയ്തിരുന്നു നായിക മാറിയത് അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു പലരും ഇതിനു പറഞ്ഞ കാരണം അതേപോലെ പവിത്രം എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സുരഭി മാറുമോ എന്ന ചോദ്യത്തിനാണ് ഇപ്പോൾ താരം മറുപടി നൽകിയിരിക്കുന്നത്
ഇതുവരെ അങ്ങനെയൊന്നുമുള്ള തീരുമാനത്തിലെത്തിയിട്ടില്ല അവസാനം വരെ ഈ സീരിയലിൽ അഭിനയിക്കണമെന്ന് തന്നെയാണ് ആഗ്രഹം പിന്നെ മനുഷ്യന്റെ കാര്യമല്ലേ അതിനെക്കുറിച്ച് എന്താണ് പറയുന്നത് ഒരുപാട് നീണ്ടുപോകുന്ന സീരിയൽ ഒക്കെ ആണെങ്കിൽ ചിലപ്പോൾ നാലഞ്ചു വർഷങ്ങൾ നീണ്ടുപോകുന്ന സാഹചര്യം വരികയാണെങ്കിൽ സ്വാഭാവികമായും മാറേണ്ടി വരുമല്ലോ.