an Indian or Asian person laying dead with outstretched hand during COVID-19 or corona virus outbreak
എറണാകുളത്ത് യുവാവിനെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംത്തിട്ട സ്വദേശി ജെറിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അത്താണി -സെൻ്റ് ആൻ്റണി ചർച്ച് റോഡിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശിയാണ് ജെറിൻ വി ജോൺ (21). കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർഥിയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജെറിൻ വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ വിഷു ആഘോഷിക്കുന്നതിനായി സുഹൃത്തുക്കള്‍ വീടുകളിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഫോണിൽ വിളിച്ചിട്ട് ജെറിനെ കിട്ടാത്തതിനെ തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കൂടെ താമസിച്ചിരുന്നവർ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വീടിൻറെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.