ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പവിത്രം എന്ന സീരിയലിന് നിരവധി ആരാധകരാണ് ഉള്ളത് ഈ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സുരഭി. സുരഭിയെ പോലെ നടൻ ശ്രീകാന്തും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിട്ടുണ്ട്.. ഇപ്പോൾ ശ്രീകാന്തിനെ കുറിച്ച് സുരഭി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
ശ്രീകാന്തിന് സെറ്റിൽ വിളിക്കുന്നത് സ്ത്രീകാന്ത് എന്നാണ് അതിന് കാരണം ആള് സ്ത്രീകളോടും അത്രത്തോളം കമ്പനിയാണ് എന്നതാണ്. എന്ത് സഹായത്തിനും വിളിച്ചാൽ ഓടിവരുന്ന ആളാണ് അത് വലിയൊരു കാര്യമാണ് നല്ലൊരു മനുഷ്യനാണ് ശ്രീകാന്ത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്ന് സുരഭി പറയുമ്പോൾ ഒരു പുരുഷനെ കുറിച്ച് ഒരു സ്ത്രീ തന്നെ ഇത്തരത്തിൽ പറയുന്നത് വളരെ റെയർ ആയി മാത്രം സംഭവിക്കുന്ന കാര്യമാണ് എന്നാണ് അവതാരികയായ രമ്യയും പറയുന്നത്
തങ്ങളെ ഇഷ്ടപ്പെടുന്ന ആളുകൾ നിരവധി സമ്മാനങ്ങൾ ആണ് തങ്ങൾക്ക് നൽകുന്നത് എന്നും അതൊക്കെ വലിയ സന്തോഷത്തോടെ തന്നെയാണ് സ്വീകരിക്കുന്നത് എന്നുമാണ് ശ്രീകാന്ത് പറയുന്നത് പലപ്പോഴും ആരാധകർ നൽകുന്ന ഡ്രസ്സുകൾ ഒക്കെ ഉപയോഗിക്കാനും മറക്കാറില്ല വാച്ച് പോലെയുള്ള സമ്മാനങ്ങളും നൽകാറുണ്ട് അവർക്ക് എന്ത് അഭിപ്രായം വേണമെങ്കിലും തന്നോട് പറയാം അങ്ങനെ പറയണമെന്നാണ് പറഞ്ഞിട്ടുള്ളത്. വിമർശിക്കുന്നവരോട് പറയാറുണ്ട് നിങ്ങൾ എങ്ങനെ പറഞ്ഞാലേ എനിക്ക് തിരുത്താൻ സാധിക്കുകയുള്ളൂ എന്ന് സുരഭിയുമായി നല്ല കമ്പനി ആണെന്നും എന്നാൽ ഒരുമിച്ച് റീല് ചെയ്യാൻ ഒക്കെ നാണമുള്ള കൂട്ടത്തിലാണ് രണ്ടുപേരും എന്നുമാണ് ഇരുവരും പറയുന്നത്