ഇരവികുളം ദേശീയോദ്യാനം സ്ഥാപിതമായിട്ട് 50 വര്‍ഷം തികയുന്നതിന്റെ ഭാഗമായി, ഏപ്രില്‍ 24 മുതല്‍ 27 വരെ കേരളവും തമിഴ്നാടും സംയുക്തമായി വരയാടുകളുടെ കണക്കെടുപ്പ് നടത്താന്‍ തീരുമാനം. കേരളത്തിലേയും, തമിഴ് നാട്ടിലേയും സംരക്ഷിത വനമേഖലകള്‍ക്കകത്തും പുറത്തുമുള്ള വരയാടുകളുടെ ആവാസവ്യവസ്ഥ നിലനില്‍ക്കുന്ന മുഴുവന്‍ മേഖലകളിലും ഒരേ സമയം കണക്കെടുപ്പ് നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഇരു സംസ്ഥാനങ്ങളിലെയും വനം വകുപ്പുകള്‍ ആരംഭിച്ചു.
കേരളത്തിലെ 89 സെന്‍സസ് ബ്ലോക്കുകളിലും തമിഴ് നാട്ടിലെ 176 സെന്‍സസ് ബ്ലോക്കുകളിലുമാണ് നാല് ദിവസം കണക്കെടുപ്പ് നടത്തുകയെന്ന് ചീഫ് വൈല്‍ഡ്.ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ പറഞ്ഞു. ക്യാമറ ട്രാപ്പുകള്‍ ഉപയോഗിക്കുന്നതിനും, തെരെഞ്ഞെടുത്ത ബ്ലോക്കുകളിലെ വരയാടുകളുടെ പെല്ലെറ്റ് സാംപിളുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് ജനിതക വ്യതിയാനം സംബന്ധിച്ച പഠനം നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. തിരുവനന്തപുരം മുതല്‍ വയനാട് വരെ വരയാടുകളുടെ സാന്നിദ്ധ്യമുള്ള 20 വനം ഡിവിഷനുകളിലായിട്ടാണ് വരയാട് കണക്കെടുപ്പിനുള്ള 89 ബ്ലോക്കുകള്‍ കണ്ടെത്തിയിട്ടുള്ളത്.
പരിചയസമ്പന്നരായ വനം ഉദ്യോഗസ്ഥരും വന്യജീവികളുടെ കണക്കെടുപ്പില്‍ പ്രാവീണ്യമുള്ള വോളന്റിയര്‍മാരും ഉള്‍പ്പെടെ 1300 ഓളം വരുന്ന സെന്‍സസ് ടീമംഗങ്ങളാണ് കണക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ലഭിച്ച വിവരങ്ങള്‍ ബൗണ്ടഡ് കൗണ്ട് എന്ന ശാസ്ത്രീയ രീതിയില്‍ വിശകലനം ചെയ്ത് ഓരോ ബ്ലോക്കിലെയും എണ്ണം കണക്കാക്കുക. വരയാട് കണക്കെടുപ്പ് 2025 -ന്റെ നോഡല്‍ ഓഫീസറായി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഫീല്‍ഡ് ഡയറക്ടര്‍ ശ്രീ. പി.പി പ്രമോദിനെ ചുമതലപ്പെടുത്തി. അറേബ്യയിലും, ഹിമാലയത്തിലും, പശ്ചിമഘട്ടത്തിലുമായി ലോകത്തില്‍ത്തന്നെ ചുരുക്കം മേഖലകളില്‍ മാത്രം കാണപ്പെടുന്ന കാട്ടാടുകള്‍ അഥവാ മൗണ്ടന്‍ ഗോട്ട്വിഭാഗത്തില്‍പ്പെടുന്ന വംശനാശഭീഷണി നേരിടുന്ന നീലഗിരി മൂന്നാറിലെ ടൂറിസം മേഖലക്ക് ഒരു മുതല്‍കൂട്ടാണ്.
ഇരവികുളം ദേശീയോദ്യാനവും താര്‍ എന്ന വരയാടുകളുടെ ഏറ്റവും ആരോഗ്യപൂര്‍വ്വമായ സഞ്ചയം കാണുന്നത് മുന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനത്തിലാണ്. ഇവിടെ ഇതിന്റെ കണക്കെടുപ്പ് വര്‍ഷം തോറും നടത്തുന്നുമുണ്ട്. കൃത്യമായ കണക്കെടുപ്പിലൂടെ ഇവയുടെ എണ്ണം തിട്ടപ്പെടുത്തുന്നതുവഴി വരയാടുകളുടെ സുരക്ഷയും, നിലനില്‍പ്പും മെച്ചപ്പെട്ട പരിപാലനത്തിലൂടെ ഉറപ്പാക്കാനാകും. മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് ഒരു മുതല്‍ കൂട്ടാണ് ഇരവികുളം ദേശീയോദ്യാനവും വരയാടുകളും.
CONTENT HIGH LIGHTS;Extensive preparations for the census of Varayads: Kerala and Tamil Nadu will conduct it jointly; The census will be conducted over four days in 89 census blocks in Kerala and 176 census blocks in Tamil Nadu.