Sports

അനുസരണക്കേട് കാണിക്കുന്നവർ ഇനിമുതൽ പിഴ കൊടുക്കേണ്ടി വരും

ഐപിഎൽ പതിനെട്ടാം സീസൺ അതിന്റെ ആദ്യ പകുതിയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടയിൽ അപ്രതീക്ഷിതമായ ചില തോൽവികളും വിജയങ്ങളും റെക്കോർഡുകളും ഒക്കെ ടൂർണമെന്റിൽ നടന്നിട്ടുമുണ്ട് ആരാധകരുടെ മനസ്സിൽ വലിയ കോളിളക്കം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരുപാട് രംഗങ്ങൾക്ക് ഈ സീസൺ സാക്ഷ്യം വഹിക്കുകയും ചെയ്തിട്ടുണ്ട് അതോടൊപ്പം അനുസരണക്കേട് കാണിച്ചിട്ടുള്ള ചില ആളുകളെയും ടൂർണമെന്റിൽ കാണാൻ സാധിച്ചിട്ടുള്ള സീസൺ ആണ് ഇത്

ടൂർണമെന്റിന്റെ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരും മോശം പെരുമാറ്റം കാണിക്കുന്നവരും നിരവധിയാണ് ഈ തവണ അത്തരത്തിലുള്ള താരങ്ങളെ കണ്ടുപിടിച്ച ചില മാറ്റങ്ങൾ വരുത്തുവാൻ ആണ് ബി സി സി ഐ തീരുമാനിച്ചിരിക്കുന്നത്.

പിഴസംവിധാനം നിലവിൽ കൊണ്ടുവന്നിരിക്കുകയാണ് ടീമുകൾ പരാജയപ്പെടുകയാണെങ്കിൽ നായകനാണ് പിഴ ലഭിക്കുന്നത് സഞ്ജു സാംസന്റെ അഭാവത്തിൽ രാജസ്ഥാനെ നയിച്ച റിയാനാണ് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ലഭിച്ചിട്ടുള്ളത് 12 ലക്ഷം രൂപയാണ് ഇയാൾക്ക് ലഭിച്ചത് ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരമായിരുന്നു ഇത്.

ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിനും രണ്ട് താരങ്ങൾക്ക് പിഴ ലഭിച്ചിട്ടുണ്ട്.