കഴിഞ്ഞ ദിവസം അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിൻറെ സംസ്കാരം നാളെ നടക്കും. അടിച്ചിൽതൊട്ടി ഉന്നതിയിലെ 20 വയസ്സുള്ള സെബാസ്റ്റ്യൻ ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഉന്നതിയിൽ എത്തിച്ചെങ്കിലും അതിരപ്പള്ളി മലക്കപ്പാറ മേഖലയിലെ കനത്ത മഴയെ തുടർന്ന് സംസ്കാര ചടങ്ങുകൾ നാളത്തേക്ക് മാറ്റുകയായിരുന്നു. ജനപ്രതികൾ അടക്കം സംസ്കാര ചടങ്ങിൽ പങ്കെടുക്കും. സെബാസ്റ്റ്യൻ കുടുംബത്തിനുള്ള അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ കൈമാറും.
ഇന്നലെ രാത്രി 9:30 യോട് കൂടിയായിരുന്നു ഇയാളെ കാട്ടാന ആക്രമിക്കുന്നത്. തേൻ എടുക്കാൻ ഉന്നതിക്ക് സമീപമുള്ള വനത്തിലേക്ക് പോകുന്നതിനിടയിൽ വനാതിർത്തിയിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്നയാളുകളും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സെബാസ്റ്റ്യനെ തുമ്പിക്കൈ ചുഴറ്റിയെറിയുകയാണ് ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ സെബാസ്റ്റ്യനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. പിന്നീടെ മൃതദേഹം ഉന്നതിയിലെത്തിച്ചശേഷം പൊലീസെത്തിയാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
STORY HIGHLIGHTS : Funeral of Sebastian, who died in a wild elephant attack in Athirappilly, tomorrow