Kerala

പ്ലീഡർ പിജി മനുവിൻ്റെ മരണം; അന്വേഷണം തുടരുന്നു; പീഡന പരാതി ഉന്നയിച്ചവരുടെ മൊഴിയെടുക്കും

കൊല്ലം: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഗവൺമെന്റ് മുൻ പ്ലീഡർ പിജി മനു തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. പോസ്റ്റ്മോർട്ടത്തിൽ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചെങ്കിലും മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന കൊല്ലത്തെ വാടക വീട്ടിലാണ് മനുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പി.ജി. മനു. ലൈംഗിക പീഡന ആരോപണവുമായി ബന്ധപെട്ട് പ്രചരിച്ച വീഡിയോയും ഇതേ തുടർന്നുള്ള മനോവിഷമവുമാകാം ആത്മഹത്യയ്ക്ക് കാരണമാകമെന്ന് സംശയമുണ്ട്. പിജി മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും. അന്വേഷണ സംഘം എറണാകുളത്ത് എത്തി ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കും. കൂടാതെ പീഡന ആരോപണം ഉന്നയിച്ചവരുടെയും മൊഴി രേഖപ്പെടുത്തും.