ഇനി ചിക്കൻ വാങ്ങിക്കുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ… കിടിലൻ സ്വാദാണ്. നല്ല രുചിയില്‍ ആരെയും കൊതിപ്പിക്കുന്ന മണത്തോടെയുള്ള ചിക്കന്‍ ചിക്കൻ പൊരിച്ചത്.
ആവശ്യമായ ചേരുവകള്‍
- ചിക്കന്‍ – 2 കഷ്ണം
- മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
- ഗരം മസാലപ്പൊടി – 1/2 ടീസ്പൂണ്‍
- ഇഞ്ചി
- വെളുത്തുള്ളി അരച്ചത് – 1 ടീസ്പൂണ്‍
- പെരുംജീരകം – 1 ടീസ്പൂണ്‍
- നാരങ്ങാനീര് – 1 ടീസ്പൂണ്‍
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
വളരെ എളുപ്പം തന്നെ ഇത് തയ്യാറാക്കാം. വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചിക്കനില്‍ പുരട്ടി കുറച്ചു സമയം വച്ചതിന് ശേഷം വെളിച്ചെണ്ണയില്‍ ഫ്രൈ ചെയ്‌തെടുക്കാം. ഈ കിടു ചിക്കന്‍ ഫ്രൈ ചോറിന്റെ കൂടെ കഴിക്കാനും ചപ്പാത്തിയുടെ കൂടെ കഴിക്കാനും അല്ലെങ്കില്‍ വെറുതെ കഴിക്കാനും സൂപ്പറാണ്.