Movie News

ജയ ജയ ജയ ഹേ ഹിന്ദിയിലും ഇറങ്ങിയേനെ, പക്ഷേ… അസീസ് നെടുമങ്ങാട് പറയുന്നു | Azeez Nedumangad

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തിയ ചിത്രം തിയറ്ററുകളിൽ വൻ നേട്ടം കൊയ്തു

കുടുംബാന്തരീക്ഷം പ്രമേയമാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ജയ ജയ ജയ ജയഹേ. ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തിയ ചിത്രം തിയറ്ററുകളിൽ വൻ നേട്ടം കൊയ്തു. എന്നാൽ സിനിമയെ സംബന്ധിച്ച് നിർണായക വിവരം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് നടൻ അസീസ് നെടുമങ്ങാട്.

സിനിമ മറ്റ് ഭാഷകളിലും ശ്രദ്ധ നേടിയിരുന്നു. ആമിർ ഖാന്റെ നേതൃത്വത്തിൽ ജയ ഹേ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ചർച്ചകളും നടന്നിരുന്നു. വിപിൻദാസും ആമിർ ഖാനും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഈ പ്രോജക്ട് നിലച്ചു പോകാനുള്ള കാരണത്തെ കുറിച്ച് പറയുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച അസീസ് നെടുമങ്ങാട്.

അനി എന്ന കഥാപാത്രത്തെ ആയിരുന്നു അസീസ് ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. ജയ ഹേയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെ ഹിന്ദി സിനിമയിൽ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്നത് എന്ന് അസീസ് പറഞ്ഞു. മലയാളത്തിലെ ക്യാരക്ടർ ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നടൻ ഇക്കാര്യം പങ്കുവെച്ചത്.

‘ജയ ജയ ജയ ജയ ഹേ ആമിർ ഖാനാണ് ഹിന്ദിയിൽ ചെയ്യാനായി എടുത്തത്. പക്ഷെ ഓരോ റോളും ആര് ചെയ്യുമെന്നായി അവരുടെ ചർച്ച. അമ്മയുടെ വേഷം മലയാളത്തിലെ നടിയെ കൊണ്ട് തന്നെ ചെയ്യിക്കാം. മറ്റ് വേഷങ്ങളും അങ്ങനെ തന്നെ ചെയ്യിപ്പിച്ചാലോ എന്നുവരെ പോയി ചർച്ചകൾ. കാരണം അവിടെ അത്തരത്തിലുള്ള ആളുകളെ അവർക്ക് കണ്ടെത്താനാകുന്നില്ലായിരുന്നു. അങ്ങനെ കാസ്റ്റിങ്ങ് വിചാരിച്ച പോലെ നടക്കാനാകാതെയാണ് ആ സിനിമ ഡ്രോപ്പായത്,’ അസീസ് നെടുമങ്ങാട് പറഞ്ഞു.

content highlight: Azeez Nedumangad