പച്ച കുരുമുളക് ഇട്ട് ചാള വറുത്ത് കഴിച്ചിട്ടുണ്ടോ??ഒരു പ്രത്യേക രുചിയും പ്രത്യേക മണവുമാണ് അതിന്. ഉച്ചയ്ക്ക് ഊണിന് ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തുനോക്കൂ…
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
നന്നായി വൃത്തിയാക്കിയ മത്തി വരഞ്ഞെടുക്കുക. പച്ച കുരുമുളക്, വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി, ചെറിയ ഉള്ളി, 8 പച്ചമുളക്, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകം, ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, നാരങ്ങാനീര് എന്നിവ നന്നായി അരച്ച് മത്തിയില്‍ തേച്ചു പിടിപ്പിക്കുക. കുറച്ചു പച്ചമുളകും നടുകേ കീറി മത്തിയില്‍ ഇടുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മത്തി ഇട്ട് തിരിച്ചും മറിച്ചും ഇടുക. നടുകീറിയ പച്ചമുളകും, കറിവേപ്പിലയും കൂടി ഇട്ടു കൊടുക്കാം. എല്ലാം കൂടി പൊരിച്ചെടുത്തു ചൂടോടെ വിളമ്പുക.