വിഷു ദിനത്തിൽ വിദ്വേഷ പോസ്റ്റുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. കൊച്ചിയിൽ മതവ്യത്യാസമില്ലാതെ വിഷു ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ച യുട്യുബർമാർക്കെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റ്. നോമ്പെടുത്തെന്ന് പറഞ്ഞ് നടന്ന ഹിന്ദു യുട്യുബർമാർക്കും തെരുവിലെ കണിവെച്ച് കിണുങ്ങുന്ന ഇത്തരം മുതലുകൾക്കും വേണ്ടത് വരുമാനം മാത്രമാണെന്നാണ് പോസ്റ്റ്.
കുറിപ്പിൽ നിന്നും…………
നോമ്പെടുത്തെന്നും പറഞ്ഞ് കൊച്ചിക്കോലം കെട്ടിയിരുന്ന Hindu Youtuber മാർക്കും
ദാ തെരുവിലെ കണിവെച്ച് കിണുങ്ങുന്ന ഇത്തരം മുതലുകൾക്കും വേണ്ടത് You Tube ലെ പണം മാത്രം
ഇവറ്റകളൊക്കെ സ്വന്തം മതത്തിനും മറ്റു മതങ്ങൾക്കും ഒപ്പം ബാധ്യതയാണ് ‘
content highlight: K P Sasikala