Kerala

പുതിയ CPIM കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഇന്നറിയാം

സിപിഐഎമ്മിന്റെ പുതിയ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. നിലവിലെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.

സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ രാവിലെ ചേരുന്ന ജില്ലാ നേതൃയോഗത്തിലാകും തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം പ്രകാശന്‍, കെ കെ രാഗേഷ് എന്നിവരുടെ പേരുകളാണ് പ്രഥമ പരിഗണനയിലുള്ളത്.

ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കും. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതിന് ശേഷം ജില്ലാ സെക്രട്ടറിയേയും സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാവിലെ 10 മണിയോടെ ജില്ലാ കമ്മറ്റി യോഗം തുടങ്ങും.