കൊച്ചി/മുംബൈ: റിലയന്‍സ് റീട്ടെയില്‍ ഗ്രൂപ്പിന്റെ ഭാഗമായ ഓമ്നിചാനല്‍ ബ്യൂട്ടി ഡെസ്റ്റിനേഷനായ ടിറ ഇന്ത്യയിലെ സൗന്ദര്യാനുഭവങ്ങളെ പുനര്‍നിര്‍വചിച്ചതിന്റെ രണ്ട് ശ്രദ്ധേയമായ വര്‍ഷങ്ങള്‍ ആഘോഷിക്കുന്നു. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഒരുപോലെ ഇന്നവേഷനും നൂതനാത്മകമായ അനുഭവങ്ങളും പ്രദാനം ചെയ്ത് സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കാന്‍ രണ്ട് വര്‍ഷത്തിനിടെ ടിറയ്ക്ക് സാധിച്ചു. ബ്യൂട്ടി മേഖലയുമായി ബന്ധപ്പെട്ട് പുതിയ ആവാസവ്യവസ്ഥ തന്നെ ടിറ കെട്ടിപ്പടുത്തു.
ഈ നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനായി, ‘ടിറ ടേണ്‍സ് ടൂ’ സെയില്‍ സംഘടിപ്പിക്കുകയാണ് കമ്പനി. വിവിധ ബ്രാന്‍ഡുകളില്‍ 50% വരെ കിഴിവും ആവേശകരമായ ഡീലുകളും ഇതിന്റെ ഭാഗമായി കമ്പനി വാഗ്ദാനം ചെയ്യുന്നു. സൗന്ദര്യ അനുഭവങ്ങളുടെ നവീനമായ ലോകം തുറക്കാനുള്ള തയാറെടുപ്പിലാണ് ടിറ.
വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍മാരായ അബുജനി-സന്ദീപ് കോസ്ല ടീമുമായി ചേര്‍ന്ന് പുതിയ പങ്കാളിത്ത പദ്ധതിക്കും ടിറ തുടക്കമിട്ടിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മികവുറ്റ, യഥാര്‍ത്ഥ ഒമ്‌നിചാനല്‍ ബ്യൂട്ടി പ്ലാറ്റ്‌ഫോമായി ടിറ മാറിക്കഴിഞ്ഞു. മുംബൈ, പൂനെ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങി നിരവധി നഗരങ്ങളിലേക്ക് ടിറ സാന്നിധ്യം വ്യാപിപ്പിച്ചു. എക്‌സ്പീരിയന്‍ഷ്യല്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം പകരാന്‍ ടിറയ്ക്ക് സാധിച്ചു. രാജ്യം മുഴുവനുമുള്ള സൗന്ദര്യ പ്രേമികള്‍ക്ക് ഓണ്‍ലൈനായി സേവനം നല്‍കാനും ടിറയ്ക്ക് സാധിച്ചു. രാജ്യത്ത് എവിടെയുള്ളവരായാലും അവര്‍ക്ക് കൂടുതല്‍ വ്യക്തിഗതവും എന്‍ഗേജിങ്ങുമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യാന്‍ റിലയന്‍സ് റീട്ടെയ്‌ലിന്റെ ആഡംബര ബ്യൂട്ടി ബ്രാന്‍ഡിന് സാധിക്കുന്നു.
ബ്രാന്‍ഡ് പോര്‍ട്ട്‌ഫോളിയോ വിപുലീകരണത്തിലും സജീവമാണ് ടിറ. ആഗോള കള്‍ട്ട് ബ്രാന്‍ഡുകളായ ഒഗസ്റ്റിനസ് ബേഡര്‍, യൂത്ത് ടു പീപ്പിള്‍, മുസിഗെ മാന്‍ഷന്‍, ഷീ ഗ്ലാം തുടങ്ങിയവയെല്ലാം ടിറ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു. എക്‌സ്‌ക്ലൂസിവ് കെ ബ്യൂട്ടി ബ്രാന്‍ഡുകളായ മിക്സ്സൂണ്‍, മില്‍ക്ക്ടച്ച്, സംഗ്പൂണ്‍ തുടങ്ങിയവ ആദ്യമായി ഇന്ത്യയിലെത്തിച്ചതിന്റെ ക്രെഡിറ്റും ടിറയ്ക്കാണ്. 9എസ് സ്‌കിന്‍ ഉള്‍പ്പടെയുള്ള തദ്ദേശീയ സെലിബ്രിറ്റി ബ്യൂട്ടി ലേബലുകളെ ഓഫ്‌ലൈന്‍ റീട്ടെയ്‌ലില്‍ എത്തിക്കാന്‍ എകൈന്‍ഡ് പോലുള്ള ബ്രാന്‍ഡുകള്‍ കോക്രിയേറ്റ് ചെയ്യാനും ടിറയ്ക്ക് സാധിച്ചു.
ആഡംബര സൗന്ദര്യ മേഖലയില്‍ പുതു അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിനായി എക്‌സ്‌ക്ലൂസീവ് സേവനമായ കണ്‍സിയര്‍ജ് ബൈ ടിറയും അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു. തങ്ങളുടെ ഏറ്റവും ആദരണീയരായ ഉപഭോക്താക്കള്‍ക്ക് ആഡംബര സൗന്ദര്യാനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എക്‌സ്‌ക്ലൂസീവ് സേവനമാണ് കണ്‍സിയര്‍ജ് ബൈ ടിറ. ഉപഭോക്താക്കളുടെ ഇഷ്ടാനുസരണമുള്ള സേവനങ്ങള്‍, സൗന്ദര്യ മേഖലയിലെ നൂതനാത്മകമായ പരീക്ഷണങ്ങള്‍, ഉയര്‍ന്ന വ്യക്തിഗതപരിചരണം തുടങ്ങി നിരവധി ആഡംബര സേവനങ്ങളാണ് ടിറ ലഭ്യമാക്കുന്നത്.
തങ്ങളുടെ വ്യക്തിത്വത്തിന് അനുയോജ്യമായ സെലക്ഷനും മാര്‍ഗനിര്‍ദേശവും ലഭിക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്ന സംവിധാനവും കണ്‍സിയര്‍ജ് ബൈ ടിറയില്‍ ലഭ്യമാണ്. ഇതിനായി ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കായി വിനിയോഗിക്കുന്ന ബ്യൂട്ടി അഡൈ്വസറിലേക്ക് നേരിട്ട് അക്സസ് ലഭിക്കും.
മുംബൈയിലെ ജിയോവേള്‍ഡ് പ്ലാസയില്‍ ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ തുറന്നതും ടിറയുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറി. ടെക്‌നോളജി, വൈദഗ്ധ്യം, സ്‌റ്റോറിടെല്ലിംഗ് തുടങ്ങിയവ സംയോജിപ്പിച്ച് അതിരുകള്‍ ഭേദിച്ചുള്ള വിപുലീകരണ പദ്ധതികളാണ് ടിറ മൂന്നാം വര്‍ഷത്തില്‍ പദ്ധതിയിടുന്നത്.