ആശുപത്രിയില്‍ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോയെന്ന് കാന്തപുരം എപി വിഭാഗം നേതാവും എസ് വൈഎസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ സ്വാലിഹ് തുറാബ് തങ്ങള്‍. കോഴിക്കോട് പെരുമണ്ണ തയ്യില്‍ താഴത്ത് നടന്ന മതപരിപാടിക്കിടെയായിരുന്നു സ്വാലിഹ് തുറാബ് തങ്ങളുടെ പ്രഭാഷണം.
‘എന്തെങ്കിലും പറയുമ്പോഴേക്ക് സമൂഹത്തിനെ പേടിക്കുകയാണ്. ഒരു പ്രസവം നടന്നു ഇവിടെ. എന്തൊക്കെ സംഭവിച്ചു. ഇവിടെ ഹോസ്പിറ്റലില്‍ എന്തൊക്കെ ഗുലുമാലുകളാണ് നടക്കുന്നത്. എന്തൊക്കെ അക്രമങ്ങള്‍ നടക്കുന്നു. കൊല്ലാന്‍ ലൈസന്‍സുള്ള ആളുകള്‍ എന്നാണ് ചില ആളുകള്‍ പറയുന്നത്. അവിടെ ഒരു തെറ്റ് ചെയ്താല്‍ ചോദ്യവും പറച്ചിലും ഇല്ല, എന്തും ആകാമെന്നാണ്. എന്താണ് ആശുപത്രിയില്‍ തന്നെ പ്രസവിക്കണമെന്ന് നിയമമുണ്ടോ? ഇവിടത്തെ സര്‍ക്കാര്‍ നിയമമാണോ അത്?അവരവരുടെ സൗകര്യമാണ്. ആരെങ്കിലും ആരെയും ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
എല്ലാവരും വീട്ടില്‍ പ്രസവിക്കുന്നവരെ കുറ്റപ്പെടുത്തുകയാണ്. വീട്ടില്‍ പ്രസവം എടുക്കുന്ന ഉമ്മയെ കുറ്റപ്പെടുത്തുകയാണ്. വീട്ടില്‍ പ്രസവിക്കാന്‍ പ്രോത്സാഹിപ്പിച്ചവരെ കുറ്റപ്പെടുത്തുകയാണ്. വല്ലാത്തൊരു ലോകം. ഏതെങ്കിലും പള്ളിയില്‍ കയറി വാര്‍പ്പ് അങ്ങാനും ഇടിഞ്ഞ് വീണാല്‍ ഇനി ഒറ്റക്കുട്ടി പള്ളിയില്‍ പോകണ്ടയെന്ന് പറയാനും ഇനി ഇക്കൂട്ടര്‍ മടിക്കില്ല. എല്ലാവരും പൊലീസും കേസും പേടിച്ചു മാറി നില്‍ക്കുകയാണ്. ഈ രൂപത്തില്‍ ലോകം മറഞ്ഞ് മാറിക്കൊണ്ടിരിക്കുകയാണ്. അവനവന്റെ വിശ്വാസം ശക്തമായി കാത്തുസൂക്ഷിച്ചാല്‍ അവനവന് രക്ഷപ്പെടാം’ -എന്നായിരുന്നു പ്രഭാഷണം.
content highlight: Home pregnancy