നല്ല പഞ്ഞിപോലെയുള്ള ചീസ്ഇകേക്ക് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഒരു കേക്ക് റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ബിസ്ക്കറ്റ് നന്നായി പൊടിച്ച് ബട്ടർ ചേർത്ത് യോജിപ്പിക്കുക. കേക്ക് മോൾഡിൽ ആ മിക്സ് കൈ ഉപയോഗിച്ച് നന്നായി അമർത്തി വയ്ക്കുക. ഫ്രീസറിൽ സെറ്റ് ചെയ്യാൻ വയ്ക്കുക. ഇത് സെറ്റ് ആകുന്ന സമയത്ത് ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര,ചീസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഈ കൂട്ടിലേയ്ക്ക് ജെലാറ്റിൻ ഡബിൾ ബോയിൽ ചെയ്ത് ഉരുക്കിയെടുത്തത് രണ്ട് സ്പൂൺ ചേർത്ത് യോജിപ്പിക്കുക. ഈ സമയം കൊണ്ട് സെറ്റ് ചെയ്യാൻ വച്ചിരിക്കുന്ന ബിസ്ക്കറ്റ് മിക്സ് തയാറായിട്ടുണ്ടാവും. ഇതിലേക്ക് ഈ ചേർത്ത് വെച്ചിരിക്കുന്ന മിക്സ് ഒഴിച്ച് വീണ്ടും ഒരു 15–20 മിനിറ്റ് ഫ്രിജിൽ വയക്കുക. ടേസ്റ്റി ചീസ് കേക്ക് റെഡി. ഇതിനു മുകളിൽ ആവശ്യമെങ്കിൽ സ്ട്രോബെറി ക്രീം ചേർത്ത് കഴിക്കാം.