Food

ഉള്ളം തണുപ്പിക്കാൻ ഒരു വെള്ളരിക്ക സംഭാരം ഉണ്ടാക്കി നോക്കിയാലോ?

ചൂട് കാലമല്ലേ, ഉള്ളം തണുപ്പിക്കാൻ ഒരു കിടിലൻ ഡ്രിങ്ക് ഉണ്ടാക്കിയാലോ? രുചികരമായി തയ്യാറാക്കാവുന്ന വെള്ളരിക്ക സംഭാരം റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • കുക്കുമ്പര്‍ / കക്കിരിക്ക, തൊലി കളഞ്ഞ് അരിഞ്ഞത്-1
  • പച്ചമുളക്-1-2
  • ഇഞ്ചി-ചെറിയ കഷണം
  • കറിവേപ്പില -1 തണ്ട്
  • മല്ലിയില, അരിഞ്ഞത്-1 ടീസ്പൂണ്‍
  • കട്ടിയുള്ള തൈര് / തൈര്-1 കപ്പ്
  • വെള്ളം-2 കപ്പ്
  • ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം

വെള്ളരിക്ക അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി, കുറച്ച് കറിവേപ്പില, അരിഞ്ഞ മല്ലിയില, ഉപ്പ് എന്നിവ മിക്‌സിയിട് ജാറിലിട്ട് ഒന്നടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഐസ് ക്യൂബ്, തൈര്, വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഗ്ലാസുകളിലേയ്ക്ക് ഒഴിച്ച ശേഷം കറിവേപ്പില അരിഞ്ഞത് കൊണ്ട് അലങ്കരിച്ചെടുക്കാം. ശരീരത്തിന് ഉന്മേഷവും തണുപ്പും പകരുന്ന പാനീയമാണിത്.