Food

ഊണിന് രുചികരമായ പപ്പടം തോരൻ ആയാലോ?

ഊണിന് ഒരുഗ്രൻ തോരൻ തയ്യാറാക്കിയാലോ?എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന പപ്പടം തോരൻ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • പപ്പടം 10 എണ്ണം
  • തേങ്ങ ചിരകിയത് 1 കപ്പ്
  • പച്ചമുളക് 3 എണ്ണം
  • വറ്റൽ മുളക് 2 എണ്ണം
  • ചുവന്നുള്ളി – (കടുക് താളിക്കുന്നതിനായി നന്നായി അരിഞ്ഞത്)
  • വെളിച്ചെണ്ണ 1/4 കപ്പ്
  • കടുക് 1/2 ടീസ്പൂൺ
  • കറിവേപ്പില
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം പപ്പടം നന്നായി വറുത്തെടുത്ത ശേഷം പൊടിച്ചെടുക്കുക. ചിരകിയ തേങ്ങ, പച്ചമുളക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ ഒരു മിക്‌സിയിലിട്ട് ചതച്ചെടുക്കുക. ശേഷം പൊടിച്ച് വച്ചിരിക്കുന്ന പപ്പടത്തിലേക്ക് ഉപ്പും തേങ്ങ ചതച്ചതും കൂടി ചേർത്ത് ഇളക്കുക. ശേഷം കടുക് പൊട്ടുമ്പോൾ വറ്റൽ മുളകും, ചുവന്നുളളിയും, കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന പപ്പടവും തേങ്ങയും ചേർത്ത് നന്നായി ഇളക്കുക. ചെറുതീയിൽ വേവിച്ചെടുക്കുക.