Kerala

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; മുതലപ്പൊഴിയിലെ മണൽ നീക്കലിൽ നടപടിയുമായി ഫിഷറീസ് വകുപ്പ്

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നാലെ മുതലപ്പൊഴിയിലെ മണൽ നീക്കത്തിൽ നടപടിയുമായി ഫിഷറീസ് വകുപ്പ്. ദിവസേനയുള്ള മണൽ നീക്കൽ ഇരട്ടിയാക്കാൻ ഫിഷറീസ് വകുപ്പ് കരാറുകാരന് നിർദേശം നൽകി.

മണൽ നീക്കത്തിന് കൂടുതൽ സംവിധാനങ്ങൾ ഒരുക്കാനും ധാരണ. കൂടുതൽ കമ്പനികൾക്ക് കരാർ നൽകാനും നടപടികൾ തുടങ്ങി. മാരിടൈം ബോർഡിന്റെ ഡ്രഡ്ജർ കൂടി മുതലപ്പൊഴിയിൽ എത്തിക്കും.

നിലവിൽ ഒരു ദിവസം നീക്കുന്നത് 2000 ക്യുബിക് മീറ്റർ മണലാണ്. ഇത് ഇരട്ടിയാക്കണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ നിർദേശം. മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിന് യുദ്ധകാല അടിസ്ഥാനത്തിൽ ഇടപെടൽ ഉണ്ടാകണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു.

Latest News