കള്ളിപ്പാറയിൽ രണ്ടു യുവാക്കളെ നിറതോക്കുകളുമായി വനംവകുപ്പ് സംഘം അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശികളായ റെനോൻ (39), റ്റിബിൻ (39) എന്നിവർ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ കൂടരഞ്ഞി – കക്കാടംപൊയിൽ റോഡിൽ മലപ്പുറം അരീക്കോട് കൊടുമ്പുഴ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പരിശോധനയിൽ തിരനിറച്ച തോക്കും 5 തിരകളും കണ്ടെത്തി.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ. നാരായണന്റെ നിർദേശ പ്രകാരമായിരുന്നു വാഹന പരിശോധന. ഉദ്യോഗസ്ഥരെ കണ്ട് തിരിച്ചു പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.