Recipe

ഗോതമ്പ് കൊണ്ട് കിടിലന്‍ ഒരു ലഡ്ഡു വീട്ടില്‍ തയ്യാറാക്കിയാലോ? | wheat-ladoo-easy-recipe

ഗോതമ്പ് കൊണ്ട് കിടിലന്‍ ലഡ്ഡു 10 മിനിറ്റില്‍ തയ്യാറാക്കാം

വേണ്ട ചേരുവകള്‍

ഗോതമ്പു പൊടി – 1 കപ്പ്‌
പഞ്ചസാര – 1/2 കപ്പ്‌
നട്സ് – ബദാം, അണ്ടിപരിപ്പ്, പിസ്ത പൊടിച്ചത്
നെയ്യ് – 1/2 കപ്പ്‌
ഏലയ്ക്കാ പൊടി – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് ഗോതമ്പു പൊടിയിട്ട് ഒരു മൂത്ത മണം വരുമ്പോൾ കുറച്ച് നെയ്യ് ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി എടുക്കണം.  മൂത്ത മണം വരുമ്പോൾ ഏലയ്ക്കാ പൊടിയും പൊടിച്ചു വെച്ചിരിക്കുന്ന നട്സും പഞ്ചസാര പൊടിച്ചതും ചേർത്തു കുറച്ചുനെയ്യും ചേർത്തു ഇളക്കുക.  ഒന്നു തണുത്തതിന് ശേഷം ലഡ്ഡുവിന്‍റെ ആകൃതിയിൽ ഉരുട്ടി എടുക്കുക. നല്ല ഹെൽത്തി ആയിട്ടുള്ള ലഡ്ഡു ഇങ്ങനെ വീട്ടിൽ തന്നെ വളരെ വേഗത്തിൽ തയ്യാറാക്കാം.

content highlight: wheat-ladoo-easy-recipe