ഇൻസ്റ്റഗ്രാം റീലുകളിലൂടെ ആളുകൾക്ക് പരിചിതമായ ബർസാന എന്താണെന്ന് ആർക്കും അറിയില്ല അടുത്ത സമയത്ത് വളരെയധികം വൈറലായ ഒരു ഇൻസ്റ്റഗ്രാം റീലായിരുന്നു കണ്ണൻ രാധയുടെ ബാർസാനയുടേ കുറിച്ച് പറയുന്ന അറിയില്ല നിരവധി ആളുകളും ഉണ്ടായിരുന്നു ഒരുപാട് ആളുകൾ ഈ റീല് ചെയ്യുകയും ചെയ്തു എന്നാൽ ഈ റീലിൽ പറയുന്ന ബര്‍സാന എന്താണെന്ന് അധികമാർക്കും അറിയില്ല..
ഇന്ത്യയിലെ ഉത്തരപ്രദേശ് സംസ്ഥാനത്തിലെ മധുര ജില്ലയിലെ ഒരു ചരിത്രമായ പട്ടണമാണ് ബർസാന. രാധയുടെ ജന്മസ്ഥലമാണ് ഈ പട്ടണം ബ്രിജ മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് വർഷം മുഴുവൻ ഇവിടേക്ക് ധാരാളം ഭക്തരും എത്തുന്നുണ്ട് എന്നാൽ ഇവിടുത്തെ ഒരു പ്രത്യേകത ഇവിടെ വരുന്നവരെല്ലാം രാധാ രാധ എന്ന് പറഞ്ഞു കൊണ്ടാണ് എത്തുന്നത് രാധയാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിഷ്ഠയും . ഫെബ്രുവരിയിലോ അല്ലെങ്കിൽ മാർച്ച് മാസങ്ങളിലോ ആണ് ഇവിടെ വലിയ ആഘോഷങ്ങൾ നടക്കുന്നത് അതുകൊണ്ടുതന്നെ ആ സമയത്ത് ഇവിടെ സന്ദർശിക്കുകയാണെങ്കിൽ ഇവിടുത്തെ ഉത്സവം കാണുവാനും മനോഹരമായി ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കുവാനും സാധിക്കും.
ഇവിടെയെത്തുന്ന സ്ത്രീകൾ പുരുഷന്മാരുടെ ശരീരത്തിൽ വളരെ രസകരമായ രീതിയിൽ മുളങ്കമ്പുകൾ ഉപയോഗിച്ച് വാത്സല്യത്തോടെ അടികൾ ചൊരിയുന്ന ഒരു വ്യത്യസ്തമായ ആഘോഷവും ഇവിടെ കാണാൻ സാധിക്കും ഈ ആഘോഷം രണ്ടുദിവസത്തോളം ഇവിടെ നിലനിൽക്കാറുണ്ട്
ജൂലൈയില് ഓഗസ്റ്റിലോ ആഘോഷിക്കുന്ന രാധാകൃഷ്ണ ഉത്സവവും ഇവിടുത്തെ വലിയൊരു ഉത്സവം തന്നെയാണ്.
കൃഷ്ണന്റെ കഥകളിൽ പറയുന്ന മധുരം വൃന്ദാവനം ഗോവർദ്ധനം, കുരുക്ഷേത്ര ദ്വാരക എന്നിവയ്ക്കൊപ്പം തന്നെ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയാണ് ബർസാന. 2001 മുതൽ ആണ് ഇവിടെ കൂടുതലാളുകളെ കാണാൻ തുടങ്ങുന്നത് ഇവിടെ നിലവിൽ 2001ൽ അടയാളപ്പെടുത്തിയ ജനസംഖ്യ 9215 ആണ് ഇതിൽ 53% പുരുഷന്മാരും 47 ശതമാനം സ്ത്രീകളുമാണ്
ഗതാഗതം
ഈ സ്ഥലത്തേക്ക് എത്തണമെങ്കിൽ ന്യൂഡൽഹിയിൽ നിന്നും 140 കിലോമീറ്റർ ആണ് സഞ്ചരിക്കേണ്ടത് ആഗ്രയിൽ നിന്നാണെങ്കിൽ 100 കിലോമീറ്റർ മധുരയിൽ നിന്ന് 40 കിലോമീറ്റർ ആണ് ഉള്ളത്.
ഇവിടെക്കെത്തുവാൻ ഏറ്റവും അടുത്തുള്ള വിമാനത്താവളം ആഗ്ര വിമാനത്താവളമാണ്.