Kerala

വിശ്വസ്തതയുടെ ഒരു പാഠപുസ്തകം; സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാ​ഗേഷിന് അഭിനന്ദനങ്ങളുമായി ദിവ്യ എസ് അയ്യർ | K K Ragesh CPM

ഇൻസ്റ്റഗ്രാമിലാണ് അഭിനന്ദന കുറിപ്പ് പങ്കുവെച്ചത്

തിരുവനന്തപുരം: കണ്ണൂ‍ർ സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാ​ഗേഷിന് അഭിനന്ദന പോസ്റ്റുമായി ഐഎഎസ് ഉദ്യോ​ഗസ്ഥയും കോൺ​ഗ്രസ് നേതാവായ കെ.എസ്. ശബരീനാഥിന്റെ ഭാര്യയുമായ ദിവ്യ എസ്. അയ്യർ. ഇൻസ്റ്റഗ്രാമിലാണ് അഭിനന്ദന കുറിപ്പ് പങ്കുവെച്ചത്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകമാണെന്നും കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടുവാണ് രാ​ഗേഷെന്നും ദിവ്യ പറയുന്നു.

പോസ്റ്റിന്റെ പൂ‌ർണ രൂപം:

‘കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം!
ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്.
വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!📕
കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു! 🖌
Thank you, for always considering us with utmost respect–an art that is getting endangered in power corridors across the globe.’ – ദിവ്യ എസ് അയ്യർ ഐ എ എസ്.

content highlight: K K Ragesh CPM