വഖഫ് നിയമത്തിൻറെ ആനുകൂല്യം മുനമ്പത്തെ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ സിപിഐഎം ഗൂഢാലോചന നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വഖഫ് ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയിൽ പോയത് ഗൂഢാലോചനയെന്ന സതീശൻറെ നിലപാട് സ്വാഗതം ചെയ്യുന്നു. മുസ്‌ലിംലീഗ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.