കൊച്ചി: ആരോഗ്യകരവും ശാസ്ത്രീയവുമായ രീതിയിൽ കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മാറ്റിയെടുക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി പ്രവർത്തിക്കുന്ന കൊച്ചിയിലെ മൾട്ടിഡിസിപ്ലിനറി കേന്ദ്രമായ പ്രയത്നയിൽ സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് മുതൽ പതിനെട്ട് വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഏപ്രിൽ 21 മുതൽ മെയ് 21 വരെയാണ് ക്യാമ്പ്. അമിതമായ സ്ക്രീൻ ഉപയോഗത്തെ മറികടകുന്നതിനുള്ള രസകരമായ ഉപാധികൾ കുട്ടികളെ പരിശീലിപ്പിക്കും.
കുട്ടികളുടെ മനഃശാസ്ത്രത്തിൽ വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള പ്രൊഫഷണലുകളാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
“അവധി ദിവസങ്ങളിൽ നമ്മുടെ കുട്ടികൾ കൂടുതൽ സമയവും സ്‌ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്നത് പതിവാണ്. അതിനുപകരം അവർക്ക് ആസ്വാദ്യകരമായ മറ്റ് പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും സ്ക്രീൻ അഡിക്ഷനിൽ നിന്ന് മോചനം നേടാനുമാണ് ക്യാമ്പ് ഉദ്ദേശിക്കുന്നതെന്ന് ‘പ്രയത്ന’യുടെ സ്ഥാപകൻ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു. ക്യാമ്പിന് ശേഷവും നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന നല്ല ശീലങ്ങളുമായിട്ടായിരിക്കും കുട്ടികൾ മടങ്ങിവരികയെന്നും അദ്ദേഹം പറഞ്ഞു.
വിനോദത്തിനും വിജ്ഞാനത്തിനും അവസരം നൽകുന്ന നിരവധി രസകരമായ സെഷനുകളാണ് ക്യാമ്പിൽ കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കും 95446 78660 എന്ന നമ്പറിൽ ബന്ധപ്പെടാം.