Celebrities

ആ മൃഗത്തോട് ഉപമിക്കാനാണിഷ്ടം, പെട്ടെന്ന് തളർന്നുപോകുന്ന ആളല്ല; പൃഥ്വിരാജിന്റെ വീഡിയോ വൈറൽ | prithwiraj

ചിത്രത്തിലെ പരോക്ഷ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് പൃഥ്വിരാജ് സുകുമാരൻ. അഭിനേതാവായും നിർമ്മാതാവായും സംവിധായകനായും പൃഥ്വിരാജ് തിളങ്ങി. ലൂസിഫർ ആണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. ലൂസിഫർ രണ്ടാം ഭാഗമായി ഇറങ്ങിയ എമ്പുരാനിലും പൃഥ്വിരാജിന്റെ സംവിധായക മികവ് പ്രേക്ഷകർ കണ്ടു. വിവാദങ്ങള്‍ക്കിടയിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് എമ്പുരാന്‍.  48 മണിക്കൂറിനുള്ളില്‍ ചിത്രം 100 കോടി ക്ലബില്‍ കടന്നിരുന്നു. മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്. ചലച്ചിത്രാസ്വാദകരില്‍ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം ചിത്രത്തിലെ പരോക്ഷ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

വിവാദങ്ങൾക്കിടെ പൃഥ്വിരാജിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഏതു മൃഗത്തോട് ഉപമിക്കാൻ ആണ് താല്പര്യം എന്ന് അവതാരകൻ പൃഥ്വിരാജിനോട് ചോദിച്ചു. സിംഹമാണോ പുലിയാണോ എന്നും അവതാരകൻ പൃഥ്വിരാജിന് ഓപ്ഷൻസ് നൽകുന്നുണ്ട്. എന്നാൽ ആനയോട് ഉപമിക്കാൻ ആണ് താല്പര്യം എന്നാണ് പൃഥ്വിരാജിന്റെ മറുപടി. താൻ വളരെ സ്ട്രോങ്ങ് ആണെന്ന് പൃഥ്വിരാജ് പറഞ്ഞു. പെട്ടെന്ന് തളർന്നുപോകുന്ന, സന്തോഷങ്ങളിൽ മതിമറന്നു പോകുന്ന, സങ്കടങ്ങളിൽ താഴ്ന്ന് പോകുന്ന ആളല്ല താൻ എന്ന് പൃഥ്വിരാജ് പറഞ്ഞു.

അതേസമയം പ്രശസ്ത സംവിധായിക മേഘ്‌ന ഗുൽസാറിന്റെ അടുത്ത ചിത്രത്തിൽ നടൻ പൃഥിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും ഒന്നിക്കുന്നു. ദായ്ര എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഔദ്യോ​ഗികമായി പുറത്തുവിട്ടത്.

‘കേൾക്കുന്ന നിമിഷം മുതൽ മനസ്സിൽ തങ്ങി നിൽക്കുന്ന ചില കഥകളുണ്ട്, ദായ്ര എനിക്ക് അങ്ങിനെ ഒന്നാണ്’, പൃഥ്വിരാജ് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. മേഘ്‌ന ഗുൽസാർ, കരീന കപൂർ ഖാൻ, ടീം ജംഗ്‌ലി പിക്‌ചേഴ്‌സ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ഏറെ ആവേശഭരിതനാണ് താനെന്നും അദ്ദേഹം കുറിച്ചു.

കരീന കപൂർ, സംവിധായിക മേഘ്‌ന എന്നിവർക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ആദ്യ ചിത്രമായിരിക്കുമിത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിക്കി കൗശൽ പ്രധാനവേഷത്തിൽ അഭിനയിച്ച സാം ബഹദൂർ ആണ് മേഘ്‌നയുടെ അവസാനചിത്രം. രൺബീർ കപൂറിന്റെ അനിമലുമായി തിയേറ്ററിൽ മത്സരിച്ച ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

content highlight: prithwiraj video viral