നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം നല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ഇ ഡി ഓഫീസുകള്‍ ഉപരോധിച്ച് പ്രതിഷേധിക്കാനാണ് ആഹ്വാനം.
എ ഐ സി സി ഓഫീസിന് മുന്നില്‍ നിന്ന് ഡല്‍ഹിയിലെ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചായി ഇഡി ഓഫീസിലെത്തും. കുറ്റപത്രം 25ന് കോടതി വീണ്ടും പരിഗണിക്കും. രാഷട്രീയ പകപോക്കലാണ് കേസിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നുണ്ട്.