Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; മുപ്പതോളം പേർക്ക് പരിക്ക്

ശബരിമല പാതയിൽ അട്ടിവളവിൽ തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതോളം തീർത്ഥാടകർക്ക് പരിക്കേറ്റു.

ഇതിൽ ഒരു ചിലരുടെ പരിക്ക് അതീവ ഗുരുതരമാണ്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം ഒരു വശത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അപകട കാരണം വ്യക്തമല്ല.

Latest News