കന്യാസ്ത്രീയാകനെത്തിയ യുവതി ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ. സംഭവത്തിൽ മലയാളിയായ പുരോഹിതനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിൽ മധ്യപ്രദേശിലെ സത്നയിലുള്ള പ്രേഷിതാരം കോൺഗ്രിഗേഷനംഗമായ 17കാരിയാണ് മരിച്ചത്.
അസം സ്വദേശിനിയായ പ്രതിമ ബഗോവാർ എന്ന യുവതിയെ ഏപ്രിൽ 13ന് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. വൈകുന്നേരം 5.30നായിരുന്നു സംഭവം. കന്യാസ്ത്രീകളും യുവതികളും സംഭവം കണ്ടതോടെ ഇവർ സമീപത്തുണ്ടായിരുന്ന മലയാളി പുരോഹിതൻ ഫാ.നോബി ജോർജിനെ വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്ത് എത്തിയ ഫാ.നോബി നടത്തിയ പരിശോധനയിൽ പൾസ് ഉണ്ടെന്ന് മനസിലാക്കുകയും ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് മഠം അധികൃതർ പോലീസിന് നൽകിയ മൊഴി. എന്നാൽ സംഭവത്തിൽ ഫാ. നോബിയെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
വൈദീകൻ തെറ്റ് ചെയ്തിട്ടില്ലെന്നും പ്രദേശത്തെ ബിജപി നേതാക്കളുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നുമാണ് സഭാ വൃത്തങ്ങൾ പ്രതികരിക്കുന്നത്. മരണപ്പെട്ട വിദ്യാർഥിനിയുടെ കുടുംബാംഗങ്ങൾ എത്തിയതിന് ശേഷമെ തുടർ നടപടികളുണ്ടാവു എന്നാണ് ലഭിക്കുന്ന വിവരം.