തൃശൂർ: പൂരത്തോടനുബന്ധിച്ച് എക്സിബിഷൻ ഗ്രൗണ്ടിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഉപഭോക്തൃ സേവന കേന്ദ്രം തുറന്നു. പൂരനഗരിയിൽ എത്തുന്ന ഉപഭോക്താക്കൾക്ക് നൂതന ബാങ്കിങ് സേവനങ്ങൾ നൽകുന്നതിനാണ് ഉപഭോക്തൃ കേന്ദ്രം ആരംഭിച്ചത്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്‌ഘാടനം നടത്തി. ഇസാഫ് ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ പോൾ തോമസ് അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് കെ ജോൺ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ, മാർക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി കെ, കൗൺസിലർ പൂർണിമ സുരേഷ്, എക്സിബിഷൻ കമ്മിറ്റി പ്രസിഡന്റ് കെ രവീന്ദ്രനാഥ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ, ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സജീവ് മഞ്ഞില, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബൈജു ജോസഫ്, ഫാ. ജിയോ ചെരടായി എന്നിവർ സംസാരിച്ചു. ബാങ്കിന്റെ ഉൽപന്നങ്ങളും സേവനങ്ങളും ഉപഭോക്തൃ സേവന കേന്ദ്രത്തിലൂടെ ലഭ്യമാകും.