Tech

മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാമോ? | Motorola Edge 60 Fusion launched

ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ, റീട്ടൈൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്

തിരുവനന്തപുരം: മോട്ടോറോളയുടെ എഡ്ജ് 60 ലൈനപ്പിൽ ആദ്യ സ്മാർട്ഫോൺ മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ പുറത്തിറങ്ങി. സെഗ്മെന്റിന്റെ മികച്ച 96.3% സ്ക്രീൻ-ടു-ബോഡി അനുപാതം, സൈഡുകളിൽ 45 ഡിഗ്രി കർവ്, പിഒഎൽഇഡി ഡിസ്പ്ലേ, 4500 നിറ്റിന്റെ പീക് ബ്രൈട്ട്നസ്, കണ്ണിന് സംരക്ഷണം നൽകുന്ന ഐ കെയർ, ഡിസ്പ്ലേ ബ്രൈട്ട്നസ് ക്രമീകരിച്ച് സ്ക്രീൻ ഫ്ലിക്കർ കുറയ്ക്കുന്ന ഡിസി ഡിമ്മിങ്, മികച്ച ഡ്രോപ്പ്, സ്ക്രാച്ച് പ്രതിരോധ പ്രകടനം ഉറപ്പാക്കുന്ന സെഗ്മെന്റിന്റെ ഏറ്റവും ദൃഢമായ കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ തുടങ്ങിയ പ്രേത്യേകതകളുണ്ട്.

 

ഇമ്മേഴ്സീവ് 1220പി 1.5കെ സൂപ്പർ എച്ച്ഡി റെസല്യൂഷനിൽ നാലു വശവും കർവ്ഡ് ഡിസ്പ്ലേ, ലോകത്തിലെ ആദ്യത്തെ ട്രൂ കളർ സോണി-ലൈറ്റിയ 700സി 50എംപി ക്യാമറ, സെഗ്മെന്റിലെ മികച്ച മോട്ടോ എഐ, മിലിട്ടറി ഗ്രേഡ് ദൃഢത, ഐപി68 & ഐപി69 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ എന്നിവയുമായി വരുന്ന എഡ്ജ് 60 ഫ്യൂഷൻ 3 പാന്റോൺ ക്യൂറെറ്റഡ് നിറങ്ങളിലും പ്രീമിയം വീഗൻ ലെതർ ഫിനിഷുകളിലും ലഭ്യമാണ്.

 

മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ 20,999 രൂപ ആരംഭ വിലയിൽ 8 ജിബി+256 ജിബി സ്റ്റോറേജിലും, 22,999 രൂപ ആരംഭ വിലയിൽ 12ജിബി+ 256 ജിബി സ്റ്റോറേജ് വേരിയന്റിലും ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ, റീട്ടൈൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്. മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ അതിന്റെ സെഗ്മെന്റിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്ന് മോട്ടോറോള ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടർ ടി.എം. നരസിംഹൻ പറഞ്ഞു.

Content highlight: Motorola Edge 60 Fusion launched