Celebrities

മോഹൻലാൽ ഇപ്പോൾ വിളിക്കാറുണ്ടോ..? വിന്ദുജ മറുപടി പറയുന്നു

മോഹൻലാൽ നായകനായി എത്തിയ പവിത്രം എന്ന സിനിമ അത്രപെട്ടെന്നൊന്നും അധികമാളുകൾ മറക്കാൻ ഇടയില്ല ഒരു കാലഘട്ടത്തിൽ ഇത്രത്തോളം മികച്ച രീതിയിലുള്ള ഒരു സിനിമ ഉണ്ടായിട്ടില്ല എന്ന് പറയുന്നതാണ് സത്യം. ഒരു ജേഷ്ഠന്റെയും സഹോദരിയുടെയും സ്നേഹം ഇത്രത്തോളം തീവ്രമായി പറഞ്ഞ മറ്റൊരു സിനിമ ഉണ്ടോ എന്ന് ചോദിച്ചാൽ അത് സംശയമാണ് ഈ ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരിയായി അഭിനയിച്ച പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് വിന്ദുജ മേനോൻ.

മോഹൻലാൽ അവതരിപ്പിച്ച ചേട്ടച്ചൻ എന്ന കഥാപാത്രത്തിന്റെ അനുജത്തിയായ മീനാക്ഷിയായി മികച്ച പ്രകടനം തന്നെയായിരുന്നു വിന്ദുജ കാഴ്ച വെച്ചിരുന്നത്. ചില നായികമാർക്ക് മാത്രം ലഭിക്കുന്ന ഒരു അപൂർവ്വ ഭാഗ്യം വിന്ദുജക്കുംകൈ വന്നിട്ടുണ്ട് എന്നതാണ് സത്യം. നടിയെ ഓർമിച്ചു വെക്കാൻ ഒരുപാട് സിനിമകൾ ഒന്നും വേണ്ട. ഒരൊറ്റ സിനിമ മാത്രം മതി പവിത്രമാണ് ആ സിനിമ

ഇപ്പോൾ മോഹൻലാലുമായി ഉള്ള ബന്ധത്തെക്കുറിച്ച് താരം പറയുന്നതാണ് ശ്രദ്ധ നേടുന്നത് ഇപ്പോഴും ഇടയ്ക്ക് വിളിക്കാറുണ്ട് എല്ലാദിവസവും വിളിച്ച് സംസാരിക്കുമെന്നല്ല പറഞ്ഞതിന്റെ അർത്ഥം ഇടയ്ക്ക് ഫോൺ വിളിച്ച് സംസാരിക്കും ജീവിതത്തിൽ എന്തെങ്കിലും ഒക്കെ പ്രത്യേകതകൾ വരുമ്പോൾ ലാലേട്ടൻ വിളിക്കാറുണ്ട് ഞാൻ ഇപ്പോഴും ചേട്ടച്ചൻ എന്ന് തന്നെയാണ് വിളിക്കുന്നത് സന്തോഷം തന്നെയാണ്. അതൊരു വലിയ കാര്യം തന്നെയാണല്ലോ അങ്ങനെ വിളിക്കാൻ സാധിക്കുന്നത് എന്നും താരം പറയുന്നുണ്ട്. നിലവിൽ സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട് അടുത്ത സമയത്ത് ആറ്റുകാൽ പൊങ്കാലയ്ക്ക് മകൾക്കൊപ്പം ആയിരുന്നു നടി എത്തിയത് അതും വലിയ വാർത്തയായി മാറിയിരുന്നു.