മലയാളി പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ കാത്തിരുന്ന ഒരു നടിയാണ് മഞ്ജു വാര്യർ മഞ്ജുവിന്റെ തിരിച്ചുവരവ് വലിയ സന്തോഷപൂർവ്വം തന്നെ മലയാളി ഏറ്റെടുക്കുകയും ചെയ്തിരുന്നു താരത്തിന്റെ ഓരോ വിശേഷങ്ങളും അത്രത്തോളം പ്രിയപ്പെട്ടതാണ് മലയാളികൾക്ക് എന്നതാണ് സത്യം. പൊതുവേ മഞ്ജു വാര്യരെ കുറിച്ച് പറയുന്ന ഒരു കാര്യം മഞ്ജുവാര്യർ വളരെ സിമ്പിൾ ആണ് എന്നതാണ്. മഞ്ജു എന്ത് ചെയ്താലും അതിൽ ഒരു സിമ്പിളിസിറ്റി ഉണ്ടാവും എന്ന് അടുത്ത ആളുകളെല്ലാവരും പറയും.
അത്തരത്തിലൊരു ഉദാഹരണം പറയുകയാണ് നടനായ രമേശ് പിഷാരടി ഇപ്പോൾ. പണ്ടൊരിക്കൽ ടൂർ പോയപ്പോൾ സരോജിനി നഗർ എന്നൊരു സ്ട്രീറ്റിൽ പോയി 400 രൂപയുടെ ഒരു ടോപ്പ് മഞ്ജു വാങ്ങിയിരുന്നു എനിക്ക് തോന്നുന്നു അതിന്റെ കൂടെ ഒരു ടോപ്പ് സമ്മാനമായി കൂടി കിട്ടിയിരുന്നു എന്ന് പിന്നീട് നമ്മൾ എല്ലാവരും അത് മറന്നു. അതിനുശേഷം എന്റെ ഒരു പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി മഞ്ജു വന്നത് 400 രൂപയുടെ ആ ടോപ്പ് ഇട്ടുകൊണ്ടാണ് ഏകദേശം 10 ലക്ഷം രൂപയോളം മുടക്ക് മുതൽ ഉള്ള ഒരു പരിപാടിയായിരുന്നു അതിലാണ് മഞ്ജു ഇങ്ങനെയൊരു വേഷമിട്ടുകൊണ്ട് വന്നത്.
View this post on Instagram
ഏറെ രസകരമായ രീതിയിൽ ഈ കാര്യത്തെക്കുറിച്ച് രമേശ് പിഷാരടി പറയുമ്പോൾ വളരെ നിസ്സാരമായി രീതിയിൽ മഞ്ജു വാര്യർ ഇതിനു മറുപടി പറയുകയും ചെയ്യുന്നുണ്ട് 400 രൂപയുടെ ടോപ്പിട്ടുകൊണ്ട് ആ പരിപാടിക്ക് വന്നാൽ എന്താണ് കുഴപ്പം വസ്ത്രം നല്ലതായാൽ പോരെ അതിന് എത്ര രൂപയാണ് എന്ന് ആരെങ്കിലും തിരക്കുന്നുണ്ടോ അതിന്റെ ആവശ്യമൊക്കെ ഉണ്ടോ വസ്ത്രം ഇട്ട് പരിപാടിക്ക് വന്നാൽ എന്താണ് കുഴപ്പം എന്ന് നിഷ്കളങ്കമായി മഞ്ജു വാര്യർ ചോദിക്കുന്നു. ഇത്രയും സിമ്പിൾ ആണോ മഞ്ജു വാര്യർ എന്നാണ് ഇപ്പോൾ ഈ ഒരു വീഡിയോ കണ്ടു കൊണ്ട് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.