ദില്ലി : വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നത്തെ കേന്ദ്രസർക്കാർ നേരിട്ടത് വലിയൊരു തിരിച്ചടി തന്നെയായിരുന്നു നിയമഭേദഗതിയിലെ മൂന്നു പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണായകമായ ഒരു ഉത്തരവ് ഇറക്കും എന്ന സൂചന നൽകുകയായിരുന്നു സുപ്രീംകോടതി ചെയ്തത് അതുകൊണ്ടുതന്നെ നിലപാട് ഹർജിക്കാർക്ക് വലിയൊരു ആശ്വാസം ഉണ്ടായിരുന്നു
എന്നാൽ ഇടക്കാല ഉത്തരവ് നാളത്തേക്ക് മാറ്റുകയായിരുന്നു സുപ്രീംകോടതി ചെയ്തത് ഹിന്ദു സ്ഥാപനങ്ങളിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താമോ എന്ന് ചോദിച്ച കോടതി കൗൺസിലിൽ ഒഫീഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്ലിങ്ങൾ തന്നെയായിരിക്കണമെന്നുള്ള ഒരു ഉറച്ച നിലപാട് എടുക്കുക കൂടി ചെയ്തു. എല്ലാത്തിലും ഉപരി 100 വർഷം മുൻപുള്ള ചരിത്രം മായിച്ചു കളയാൻ ശ്രമിക്കരുത് എന്നൊരു താക്കീതും കോടതി സർക്കാരിന് നൽകുകയുണ്ടായി