Kerala

ദിവാകരൻ കൊലക്കേസിൽ പ്രതി സിപിഎം മുൻ ലോക്കൽ സെക്രട്ടറി ആർ ബൈജുവിന് തിരിച്ചടി

ദില്ലി : കോൺഗ്രസ് വാർഡ് പ്രസിഡന്റ് ആയിരുന്ന ചേർത്തല സ്വദേശി കെ എസ് ദിവാകരൻ കൊലക്കേസിൽ ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിയായ സിപിഎം മുൻ ലോക്കൽ സെക്രട്ടറി ആർ ബൈജു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ ഹർജി നൽകുകയും ചെയ്തിരുന്നു സുപ്രീംകോടതി എന്നാൽ സുപ്രീംകോടതി ഈ ഒരു ഹർജി തള്ളി എന്നാണ് പുറത്ത് വരുന്ന വാർത്ത ജസ്റ്റ് കെ വിനോദ് ചന്ദ്രന്റെ ബെഞ്ചിന്റെ ആണ് ഉത്തരവ് എന്നും അറിയാൻ സാധിക്കുന്നുണ്ട് ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യമാണ് സുപ്രീംകോടതി നിലവിൽ തള്ളിയിരിക്കുന്നത്.

കേസിൽ നേരത്തെ ബൈജുവിന് വിചാരണ കോടതി വിധിച്ച വധശിക്ഷ 10 വർഷമാക്കി ഹൈക്കോടതി കുറയ്ക്കുകയും ചെയ്തിരുന്നു എന്നാൽ ഹൈക്കോടതിവിധിയിലെ എല്ലാ കാര്യങ്ങളും പരിശോധിച്ചു എന്നും അതിൽ ഇടപെടാൻ ഒന്നുമില്ല എന്നുമാണ് സുപ്രീംകോടതിയുടെ ഭാഗം പറയുന്നത്