തിരുവനന്തപുരം : മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെയുള്ള ശക്തമായ വിമർശനവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയായ പിണറായി വിജയൻ. മുനമ്പത്തുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത് അതോടൊപ്പം തന്നെ ബിജെപി കുളം കലക്കാൻ ശ്രമിച്ചുവെന്ന് ബിജെപി പ്രവർത്തകരെ കുറ്റപ്പെടുത്തുക കൂടി ചെയ്തിരുന്നു മുഖ്യമന്ത്രി. വഖഫ് നിയമഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം എന്നാണ് പിണറായി വിജയൻ വ്യക്തമാക്കിയത്.
മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുവാനുള്ള തീരുമാനത്തിലാണ് താൻ എന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട് അതിനുവേണ്ടിയാണ് കമ്മീഷനെ വച്ചത് എന്നും കമ്മീഷനെ വച്ചപ്പോൾ തന്നെ സമരം നിർത്തുവാൻ ആവശ്യപ്പെട്ടിരുന്നു എന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത് എന്നാൽ അവരാണ് സമരം നിർത്താൻ തയ്യാറാവുന്നത് അവർക്ക് മറ്റു ചിലർ പ്രതീക്ഷകൾ നൽകുകയായിരുന്നു ചെയ്തത്.