കുട്ടികൾക്ക് ഇഷ്ടമാകും.. ‘ചോക്ലേറ്റ് ബനാന ഓട്സ്’ സ്മൂത്തി റെസിപ്പി
വേണ്ട ചേരുവകൾ…
വാഴപ്പഴം 1 എണ്ണം(നന്നായി പഴുത്തത്, ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് വയ്ക്കുക)
ഓട്സ് അരക്കപ്പ്
ചിയ സീഡ് 1 ടീസ്പൂൺ
കൊക്കൊ പൗഡർ 2 ടീസ്പൂൺ
തേൻ 2 ടീസ്പൂൺ
പാൽ അരക്കപ്പ്
തയ്യാറാക്കുന്ന വിധം…
മിക്സിയുടെ ജാറിൽ വാഴപ്പഴം, ഓട്സ്, ചിയ വിത്ത്, കൊക്കോ പൗഡർ, തേൻ എന്നിവ പാൽ ചേർത്ത് നന്നായി അടിച്ചെടുക്കുക. പേസ്റ്റായി കഴിഞ്ഞാൽ വാഴപ്പഴം, മത്തങ്ങ വിത്തുകൾ, ചിയ വിത്തുകൾ എന്നിവ കൊണ്ട് അലങ്കരിച്ച് കഴിക്കാവുന്നതാണ്. ആവശ്യമുള്ളവർക്ക് നട്സോ ചോക്ലേറ്റ് സിറപ്പ് വേണമെങ്കിലും ഇതിൽ ചേർക്കാം. വളരെ ഹെൽത്തിയായൊരു സ്മൂത്തിയാണിത്.
Content highlight: Smoothie Recipe