ദുബൈ :ചൈനാ -യാന്റായി ഫെഡറേഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ജനറൽ ചേംബർ ഓഫ് കൊമേഴ്‌സ് ദുബൈയിൽ സംഘടിപ്പിച്ച യാന്റായി എന്റർപ്രൈസ് സമ്മേളനത്തിൽ യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരി മുഖ്യാതിഥിയായി സംബന്ധിച്ചു. ദുബൈ പാര മൗണ്ട് ഹോട്ടലിൽ നടന്ന സമ്മേളനം യാന്റായി മുൻസിപ്പൽ ഷാന്റോങ് പ്രൊവൈൻസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഹു വേങ് ചടങ്ങിന്റെ ഉദ്‌ഘാടനകർമ്മം നിർവഹിച്ചു.
യാന്റായി ഫെഡറേഷന്റെ കീഴിലുള്ള ഇരുപതിൽപരം കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ച സമ്മേളനത്തിൽ പുതിയ സംരംഭകർക്ക് യുഎഇയിൽ കമ്പനികൾ തുടങ്ങുന്നതിനുള്ള കൂടുതൽ അവസരം ഒരുക്കുമെന്നും യുഎഇ, സൗദി അറേബ്യ എന്നി രാജ്യങ്ങളിലേക്ക് പുതിയ സാമ്പത്തിക, വ്യാപാര ദൗത്യങ്ങളിലെ അംഗങ്ങളുടെ പുതിയ പട്ടിക തായ്യാറാക്കാനും ധാരണയായി.