Kerala

ദുബായിൽ മരണപ്പെട്ട കിഷോർ ന്റെ മൃതദേഹം നാട്ടിലേക്ക് | Dubai

 

ദുബായ് : ഹൃദയാഘാതം മൂലം മരണപെട്ട കിഷോറിന്റെ (54)മൃതദേഹം നാട്ടിലേക്ക്. കഴിഞ്ഞ 13 ന് താമസ സ്ഥലത്തു വെച്ച് ഹാർട്ട് അറ്റാക്ക് സംഭവിക്കുകയും ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കഴിഞ്ഞ 4 വർഷം ആയി നാട്ടിൽ പോയിട്ട്.ദുബായിൽ ഒരു കോൺട്രാക്ട് കമ്പനിയിലെ പ്രൊജക്റ്റ്‌ മാനേജർ ജീവനക്കാരൻ ആയിരുന്നു മരണപെട്ട കിഷോർ. ഭാര്യ രജനി, മക്കൾ കൃത്തിക കിഷോർ, ഐശ്വര്യ കിഷോർ.

ഇന്ന് രാത്രി ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ തിരുവനന്തപുരത്തേക്ക്‌ അയക്കും.

യുഎഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശേരിയുടെ ഇടപെടലിലൂടെയാണ് നിയമനടപടികൾ വളരെ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചത്.