ഇന്റർവ്യുവിനിടയിൽ സഹപ്രവർത്തകരെ പച്ചത്തെറി വിളിച്ച് അലിൻ ജോസ് പെരേര | Alin Jose Perera

ഒരു യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിനിടയിലാണ് സംഭവം

തിയേറ്ററിനു മുന്നിൽ നിന്ന് റിവ്യൂ പറഞ്ഞു ശ്രദ്ധ നേടിയ ആളാണ് അലിൻ ജോസ് പെരേര. ഡാൻസും പാട്ടും എന്തും ചെയ്യുന്ന ആളായ അലിൻ സിനിമയിലേക്ക് കടന്നു വരാനാണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി ഷോർട് ഫിലിം ഉൾപ്പടെ താരം ചെയുന്നുണ്ട്. എന്നാൽ ഇപ്പോൾ താരം ഒരു ഇന്റർവ്യൂവിൽ കാണിച്ച അതിക്രമം ആണ് ചർച്ചയാകുന്നത്.

പോപിൻസ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ ഒപ്പമുണ്ടായിരുന്ന ആളുകളെ പരസ്യമായി ചീത്ത വിളിക്കുകയായിരുന്നു.

അഭിലാഷ് ആട്ടയം, വിഷ്ണു എന്നിവരെയാണ് അലിൻ പരസ്യമായി അതിക്ഷേപിച്ചത്. പച്ചത്തെറിയാണ് ഇതിനായി അലിൻ ഉപയോഗിച്ചത്.

Content gh highlight: Alin Jose Perera