കാവേരി നദിയുടെ തീരത്ത് ആകാശം മുട്ടെ നിൽക്കുന്ന കെട്ടിടം. ഈ കെട്ടിടത്തിൽ രംഗനാഥൻ വിശ്രമിക്കുന്നു, തന്റെ ഭക്തരുടെ പ്രാർത്ഥന കേൾക്കുന്നു.വൈഷ്ണവ തിലകം വലുപ്പത്തിൽ വിരിച്ചിട്ട മതിലുകൾ, പ്രാചീന കാലഘട്ടങ്ങളുടെ കൊത്തുപണികളും കൽത്തൂണുകളും നിറഞ്ഞ മണ്ഡപങ്ങൾ, പൗരാണികതയും ഭക്തിയും നിറഞ്ഞ അന്തരീക്ഷം രംഗനാഥ സന്നിധി ഒരു അനുഭവമാകുന്നത് ഇങ്ങനെയാണ്.
തിരുച്ചിറപ്പള്ളിക്ക് ഏഴു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന നഗരക്ഷേത്രംമാണിത്. ഏഴുമതിലുകൾ ചേർന്ന ഈ മഹാവിഷ്ണു ക്ഷേത്രം പൂജ നടക്കുന്ന ക്ഷേത്രങ്ങളിൽ വലിപ്പത്തിൽ ഒന്നമതാണ്. ഇരുപത്തിഒന്നു ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലുത് രാജഗോപുരം പതിമൂന്നു നിലകളും എഴുപത്തിരണ്ട് മീറ്റർ ഉയരമുള്ളതുമാണ്. നൂറ്റിഅൻപത്തിആറ് ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഈ ക്ഷേത്ര സമുച്ചയം വൈഷ്ണവാരാധനയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു. അനന്തശയനരൂപത്തിലുള്ള ഭീമാകാരമായ വിഷ്ണുപ്രതിഷ്ഠയാണിവിടെയുള്ളത്.1310-11 കാലത്ത് മാലിക് കാഫിർ പടയോട്ടത്തിൽ വിഗ്രഹം ദെൽഹിയിലേക്ക് കടത്തിയെന്നാണ് ചരിത്രം.
ഭാരതത്തിലെ ഏറ്റവും വിസ്താരമേറിയ കൂറ്റൻ മഹാക്ഷേത്രമാണ് ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് അടുത്ത് ശ്രീരംഗം ദ്വീപിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രമാണ് ഇത്. കൂറ്റൻ ഇരുപത്തിയൊന്നു ഗോപുരങ്ങൾ കാവൽ നിൽക്കുന്ന ഈ മഹാക്ഷേത്ര സമുച്ചയം നൂറ്റിഅൻപത്തിആറ് ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്നു. ഭാരതവർഷത്തിലെ 108 വൈഷ്ണാവലങ്ങളിലെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രം കൂടിയാണിത്. അനന്തശയന രൂപത്തിലുള്ള മഹാവിഷ്ണുപ്രതിഷ്ഠയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗണപതിയാണ് പ്രതിഷ്ഠനടത്തിയത് എന്നാണ് ഐതിഹ്യം. തെക്കോട്ട് ദർശനമായാണ് ഇവിടെ പ്രതിഷ്ഠ. ഇത്തരത്തിലുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. മഹാലക്ഷ്മി ഇവിടെ ‘രംഗനായകി’ എന്ന് അറിയപ്പെടുന്നു. ക്ഷേത്രത്തിൽ ഉപദേവതകളായി ശ്രീരാമൻ, ശ്രീകൃഷ്ണൻ, നരസിംഹമൂർത്തി, ധന്വന്തരി തുടങ്ങി മഹാവിഷ്ണുഭഗവാന്റെ അവതാരങ്ങളും, രാമാനുജാചാര്യരും ആഴ്വാരുമടക്കമുള്ള ആചാര്യരുമുണ്ട്. കൂടാതെ, ‘തുമ്പിക്കൈ ആഴ്വാർ’ എന്ന പേരിൽ ഗണപതിയും ക്ഷേത്രത്തിൽ കുടികൊള്ളുന്നു.
രംഗനാഥൻ ഇവിടുത്തെ മണ്ണിലും മനസ്സിലും നിറഞ്ഞു നിൽക്കുന്നു. ശ്രീ രംഗത്തെ അഗ്രഹാരത്തെരുവിന് രംഗനാഥന്റെ സാന്നിധ്യം അറിയാം.ഈ തെരുവിന് ഒരു കഥപറയാനുണ്ടങ്കിൽ അത് രംഗനാഥന്റെ അനുഗ്രഹത്തിന്റേയാണ്. ജന്മനാ തന്നെ വിഷ്ണു ഭക്തയായിരുന്ന കാവേരിയെ അനുഗ്രഹിച്ച് നദിയുടെ തീരത്ത് രംഗനാഥനായി കുടിയിരുന്ന കഥ.
ഭാരത സംസ്കാരവും പൈതൃകവും ഇടകലർന്ന ഈ ക്ഷേത്രം അതിന്റെ നിർമ്മാണ ഭംഗികൊണ്ടും സന്ദർശകരെ വിസ്മയിപ്പിക്കുന്നു.