മുംബൈ: ഓഹരി വിപണി നഷ്ടത്തിലാണെങ്കിലും നാലാം ദിവസവും രൂപയുടെ മൂല്യം ഉയർന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 10 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 85.54 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കാണ് രൂപയുടെ മൂല്യം ഉയരാന്‍ പ്രധാന കാരണം. കൂടാതെ ഡോളര്‍ ദുര്‍ബലമായതും രൂപയ്ക്ക് ഗുണം ചെയ്തു. അസംസ്‌കൃത എണ്ണ വില ബാരലിന് 66 ഡോളര്‍ എന്ന നിലയിലാണ്. എണ്ണ വില കുറഞ്ഞത് വഴി ഇറക്കുമതി ചെലവ് കുറഞ്ഞിട്ടുണ്ട്. ഇതും രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായതായും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 104 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 86.68 എന്ന നിലയില്‍ നിന്നാണ് രൂപ 86ല്‍ താഴെയെത്തിയത്. അതിനിടെ ഓഹരി വിപണി നഷ്ടത്തിലാണ്. സെന്‍സെക്‌സ് 77000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെയാണ്. ഫിനാന്‍ഷ്യല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഐടി ഓഹരികള്‍ നഷ്ടത്തിലാണ്.
content highlight: Sensex