കള്ളുഷാപ്പ് രുചികൾ ഇഷ്ടമുള്ളവരാണോ? ഇന്ന് ഒരു കള്ള് ഷാപ്പ് പരിജയപെട്ടാലോ? തൃശൂർ ഭാഗത്ത് ഉള്ളവർ ആണെങ്കിൽ ഒരിക്കലെങ്കിലും ഇവിടെ കയറിയിരിക്കണം. തൃശൂർ ചുങ്കം ഷാപ്പാണ് ഇന്നത്തെ താരം. പ്രാദേശിക രുചിയുള്ള ഭക്ഷണത്തിനും കള്ളിനും പ്രശസ്തമായ ഒരു ഷാപ്പാണ് തൃശൂരിലെ വെളൂര്‍ ചുങ്കം കള്ള് ഷാപ്പ്
കലത്തിനകത്തും കുപ്പിക്കകത്തും കള്ള് കിട്ടും. കടയിലേക്ക് കയറി വരുമ്പോൾ തന്നെ കലങ്ങൾ നിരത്തി വച്ചിരിക്കുന്നത് കാണാം. ഇനി അടുക്കളയിലെ വിശേഷങ്ങൾ നോക്കാം. മീൻ തലക്കറി ആണ് മെയിൻ. പോർക്ക്, ബീഫ്, മുയൽ, താറാവ്, കൂന്തൽ, ഞണ്ട്, ആട്ടിൻ തല, കക്ക, ലിവർ, പോട്ടി, കടമുട്ട ഇത്രയുമാണ് വിഭവങ്ങൾ. ഇതിൽ ആട്ടിൻ തലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഇത് മരുന്നുവെപ്പ് എന്നാണ് അറിയപ്പെടുന്നത്. ആയുർവേദ കടയിൽ നിന്നും വാങ്ങിക്കാൻ കിട്ടുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ളതാണ് ആട്ടിൻ തല. ഇതൊന്നും കൂടാതെ ചട്ടിച്ചോറും ഉണ്ട്.
കപ്പപുട്ട്, മീൻ കറി, കപ്പ വേവിച്ചത്, ആട്ടിൻ തലകറി ഇത്രയും ആയപ്പോൾ വയറു നിറഞ്ഞു. വേവിച്ച കപ്പയുടെ മുകളിലേക്ക് മീൻ കറി ഒഴിച്ച് കൊടുത്ത് നല്ലതുപോലെ ആ കറിയിൽ മിക്സ് ചെയ്ത് കഴിച്ച് നോക്കണം. കിടിലൻ സ്വാദാണ്. കപ്പ വല്ലാതെ ഡ്രൈ ആക്കാതെ കറി പോലെ നിൽക്കുന്ന രീതിയിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്. ആട്ടിൻ തലയ്ക്ക് മരുന്നിൻ്റെ രുചി ആണ്. ടേസ്റ്റ് ഉണ്ട്. പച്ചിലകളുടെ രുചിയാണ് മെയിൻ ആയും ഹൈലൈറ്റ് ചെയ്തു നിൽക്കുന്നത്.
തിങ്കൾ മുതൽ ഞായർ വരെ രാവിലെ 8 മുതൽ രാത്രി 8 വരെ തുറന്നിരിക്കും. ഇത് ഒരു “ഫൈവ് സ്റ്റാര്‍” കള്ള് ഷാപ്പായി വിശേഷിപ്പിക്കപ്പെടുന്നു. ഭക്ഷണത്തിന്റെ ഗുണമേന്മയും സൗകര്യങ്ങളും പരിഗണിച്ചാല്‍ അതിനു അത്യന്തം യോജിച്ചതാണ്. വൈവിധ്യമാര്‍ന്ന ഭക്ഷണമെനുവാണ് ഇവിടുള്ളത്. ഇവിടെ ലഭിക്കുന്ന ഭക്ഷണം വളരെ പ്രശസ്തമാണ്.
കുടുംബസമേതം പോകാനാകുന്ന സൗകര്യങ്ങള്ളാണ് ഇവിടുള്ളത്. ഇതു വരെ കണ്ട കള്ള് ഷാപ്പുകളില്‍ നിന്നും വ്യത്യസ്തമായി, ഇവിടെ ഒരു “ഫൈവ് സ്റ്റാര്‍ ഷാപ്പ്” എന്ന വിളിപ്പേരുണ്ട്. വില കുറഞ്ഞവയ്ക്കും, ബജറ്റ് ഫുഡിനും ഏറെ പ്രസിദ്ധമാണ്. സമൂഹമാധ്യമങ്ങളിലും, യൂട്യൂബിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു ഷാപ്പാണിത്.
ഇനങ്ങളുടെ വില
1. ചട്ടി ചോറു: രൂപ. 220.00
2. ആട്ടിൻ തല: രൂപ. 170.00
3. മീൻ കറി: രൂപ. 140.00
4. കപ്പ പുട്ട്: രൂപ. 40.00
5. കപ്പ: രൂപ. 25.00
വിലാസം: തയ്യൂര്‍ – വെളൂര്‍ ചുങ്കം റോഡ്, അവനൂര്‍ – മുണ്ടൂര്‍ റോഡ്, വെളൂര്‍, തൃശൂര്‍, കേരളം 680601
ഫോൺ: 099473 51958